വീണ്ടും 'കവിതപ്പോര്'; സോഷ്യല്‍ മീഡിയയില്‍ 'ഒസിഡി'യാണ് താരം; എന്താണ്  ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍?

യുവ കവിയായ അരുണ്‍ പ്രസാദിന്റെ ഒസിഡി എന്ന കവിത സ്ത്രീവിരുദ്ധമാണ് എന്ന് ആരോപിച്ച് ജിസയുടെ പാരഡി വന്നതോടെയാണ് ഫെയ്‌സ്ബുക്കില്‍ വീണ്ടും കവിതപ്പോര് ആരംഭിച്ചിരിക്കുന്നത്.
വീണ്ടും 'കവിതപ്പോര്'; സോഷ്യല്‍ മീഡിയയില്‍ 'ഒസിഡി'യാണ് താരം; എന്താണ്  ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍?

ധ്യാപിക ദീപാ നിശാന്തിന്റെ കവിത മോഷണ വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ''കവിതപ്പോര്' തുടങ്ങിയിരിക്കുകയാണ്. യുവ കവിയായ അരുണ്‍ പ്രസാദിന്റെ ഒസിഡി എന്ന കവിത സ്ത്രീവിരുദ്ധമാണ് എന്ന് ആരോപിച്ച് ജിസയുടെ പാരഡി വന്നതോടെയാണ് ഫെയ്‌സ്ബുക്കില്‍ വീണ്ടും കവിതപ്പോര് ആരംഭിച്ചിരിക്കുന്നത്. അരുണിനെയും ജിസയെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡറുള്ള ഒരു സ്ത്രീയെ കുറിച്ചാണ് അരുണിന്റെ കവിത.

എന്താണ് ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍?

ഒരു മാനസികാവസ്ഥയാണ് ഒസിഡി എന്ന ചുരുക്കപ്പേരില്‍ മനശാസ്ത്ര ലോകം വിളിക്കുന്നത്. ഒരു പ്രവൃത്തി തന്നെ എത്ര ചെയ്താലും മതിവരാതെ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുകയാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഉദാഹരണത്തിന് വീട് വൃത്തിയാക്കിയിട്ടും മതിവരാതെ പലതവണ വൃത്തിയാക്കുക, വാതിലുകള്‍ പൂട്ടിയിട്ടുണ്ടോ, ഗ്യാസ് സ്റ്റൗ ഓഫാക്കിയിട്ടുണ്ടോ, പൈപ്പ് അടച്ചിട്ടണ്ടോ എന്നൊക്കെ നിരവധി തവണ പരിശോധിച്ച് ഉറപ്പിക്കുക. 

മറ്റ് ലക്ഷണങ്ങള്‍ ഇങ്ങനെ: 

രോഗാണുക്കള്‍, അഴുക്ക്, വൃത്തി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിട്ടു മാറാത്തതും യുക്തിഹീനവുമായ ചിന്തകള്‍ 

ചേര്‍ച്ച, ക്രമീകരണം,  എന്നിവയുടെ കാര്യത്തില്‍ അമിതമായ കാര്‍ക്കശ്യം പുലര്‍ത്തുക 

ലൈംഗികവും മതപരവുമായ അപ്രിയ വികാരങ്ങളും സങ്കല്‍പ്പങ്ങളും, അന്ധവിശ്വാസങ്ങള്‍ എന്നിവയോട് കൂടുതല്‍ താല്‍പര്യം കാണിക്കുക 

കൈകളും വീട്ടുപകരണങ്ങളും ആവര്‍ത്തിച്ചു വൃത്തിയാക്കുകയും കുളിച്ചിട്ടും വൃത്തിയായില്ല എന്ന തോന്നല്‍ വച്ചു പുലര്‍ത്തുകയും ചെയ്യുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com