സോളാറില്‍ ചോളം വില്‍ക്കുന്ന 'ഹൈടെക്' മുത്തശി; ഏറ്റെടുത്ത് സോഷ്യല്‍ലോകം 

സോളാര്‍ സംവിധാനത്തെ തന്റെ ഉപജീവനമാര്‍ഗവുമായി കൂട്ടിയിണക്കുകയാണ് ഈ മുത്തശ്ശി.
സോളാറില്‍ ചോളം വില്‍ക്കുന്ന 'ഹൈടെക്' മുത്തശി; ഏറ്റെടുത്ത് സോഷ്യല്‍ലോകം 

കാലം മാറുമ്പോള്‍ കോലവും മാറുമെന്നത് പതിവ് ശൈലി പ്രയോഗമാണ്. ഇവിടെ കോലം മാറ്റാതെ തന്റെ ഉപജീവനം വേറിട്ടതാക്കി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഒരു മുത്തശി. കാഴ്ചയില്‍ സാധാരണക്കാരിയാണെങ്കിലും ഹൈടെക് മുത്തശി എന്നാണ് സോഷ്യല്‍ ലോകം വിളിക്കുന്നത്. 

സോളാര്‍ സംവിധാനത്തെ തന്റെ ഉപജീവനമാര്‍ഗവുമായി കൂട്ടിയിണക്കുകയാണ് ഈ മുത്തശ്ശി. ബംഗളൂരുവിലെ വിദാന്‍ സൗധയ്ക്ക് മുന്‍പില്‍ കഴിഞ്ഞ 20 വര്‍ഷമായി ചോളം വില്‍ക്കുകയാണ്  75 കാരിയായ സെല്‍വമ്മ. കഴിഞ്ഞ കുറച്ച് നാളായി ജോലിയില്‍ അല്‍പം ഹൈടെക് പരീക്ഷിച്ചുവരികയാണ് ഈ മുത്തശി. സോളാറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചോളം വറുക്കുന്നത്. 

സോളര്‍ ശക്തി ഉപയോഗിച്ചുള്ള ഫാന്‍ കറക്കിയാണ് ഇവര്‍ ചോളം വറുത്തെടുക്കുന്നത്. ലിഥിയം അയേണ്‍ ബാറ്ററി ഉപയോഗിച്ചാണ് സോളാര്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സാധാരണ രീതിയില്‍ വറുത്തെടുക്കുമ്പോള്‍ കൈയില്‍ പൊള്ളലേല്‍ക്കുകയോ മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്യാറുണ്ട്.

സോളാര്‍ ഫാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ബുദ്ധിമുട്ടുകളെല്ലാം മാറിയെന്ന് സെല്‍വമ്മ പറയുന്നു. സോളാര്‍ ഫാന്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന സെല്‍വമ്മയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com