ബീഫിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന കാലത്ത് പ്രസാദമായി മട്ടണ്‍ ബിരിയാണി; ഇതാ ഇങ്ങനെയും ഒരു ക്ഷേത്രം (വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 31st January 2019 09:25 PM |
Last Updated: 31st January 2019 09:25 PM | A+A A- |

പ്രസാദമായി നല്ല ഒന്നാംതരം മട്ടണ്‍ ബിരിയാണി കൊടുക്കുന് ഒരു ക്ഷേത്രം. അതും ബീഫിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം പോരടിക്കുന്ന ഇക്കാലത്ത്! അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലാണ് ഈ ക്ഷേത്രമുള്ളത്. മധുര ജില്ലയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രത്തിലാണ് ഉത്സവത്തോട് അനുവബന്ധിച്ച് പ്രസാദമായി മട്ടണ്‍ ബിരിയാണി നല്‍കുന്നത്.
എല്ലാ വര്‍ഷവും ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ഇവിടെ മട്ടണ്‍ ബിരിയാണി നല്‍കുന്നത്. എല്ലാവരില്‍ നിന്നും പണം സ്വീകരിച്ചാണ് ഉത്സവം നടത്തുന്നത്- ഒരു വിശ്വാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
Tamil Nadu: Biryani is served as 'prasad' at Muniyandi Swami temple in Vadakkampatti, Madurai. A devotee says,'I come here every yr,we're celebrating this festival for last 84 yrs.Around 1000 kg rice,250 goats&300 chickens are used to make biryani, we use public donations for it' pic.twitter.com/6ZYEIlKZkt
— ANI (@ANI) January 26, 2019
84 വര്‍ഷമായി ഇവിടെ മുനിയാണ്ടി പൂജ നടക്കുന്നു. 1000കിലോ അരിയിട്ടാണ് ബിരിയാണി വയ്ക്കുന്നത്. 250 ആടുകളെ കശാപ്പ് ചെയ്യും. എന്നിട്ട് പാകം ചെയ്ത് പ്രസാദമായി ജനങ്ങള്‍ക്ക് നല്‍കുന്നതാണ് രീതി.