വിശന്ന് കരഞ്ഞ കിളിക്കുഞ്ഞിന് സിഗരറ്റ് നല്‍കി അമ്മക്കിളി: കരളലിയിക്കുന്ന കാഴ്ച, ചിത്രങ്ങള്‍

ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം എന്നത് മനുഷ്യര്‍ക്കെന്ന പോലെ തന്നെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രധാനമാണ്.
വിശന്ന് കരഞ്ഞ കിളിക്കുഞ്ഞിന് സിഗരറ്റ് നല്‍കി അമ്മക്കിളി: കരളലിയിക്കുന്ന കാഴ്ച, ചിത്രങ്ങള്‍

രു അമ്മക്കിളി അതിന്റെ കുഞ്ഞിന് ആഹാരമാണെന്ന് കരുതി ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി നല്‍കുന്ന ചിത്രം ആളുകളുടെ കരളലിയിക്കുകയാണ്. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം എന്നത് മനുഷ്യര്‍ക്കെന്ന പോലെ തന്നെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രധാനമാണ്. പക്ഷേ പലപ്പോഴും നമ്മുടെ മാറിയ പാരിസ്ഥിതിക ചുറ്റുപാടുകള്‍ കാരണം ജീവികള്‍ക്ക് ആഹാരം തേടല്‍ വളരെ സാഹസികമാകാറുണ്ട്. 

ഭക്ഷണമെന്ന് കരുതിയാണ് അമ്മക്കിളി തന്റെ കുഞ്ഞിന് സിഗരറ്റ് നല്‍കിയത്. മറ്റൊന്നും കൊടുക്കാന്‍ ആ അമ്മയ്ക്ക് കഴിഞ്ഞില്ല. ഫ്‌ലോറിഡയിലെ ബീച്ചില്‍ നിന്ന് കരണ്‍ എന്ന യുവതി പകര്‍ത്തിയ ചിത്രമാണിത്. ബ്ലാക്ക് സ്‌കിമ്മര്‍ പക്ഷിയുടെ ഈ ചിത്രം ഫേസ്ബുക്കില്‍ നിരവധിപേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

ബീച്ചിന്റെ വശങ്ങളിലെ മാലിന്യങ്ങളില്‍ ഏറ്റവുമധികം കാണുന്ന വസ്തുവാണ് സിഗരറ്റ് കുറ്റി. 'നിങ്ങള്‍ സിഗരറ്റ് വലിക്കുകയാണെങ്കില്‍ അതിന്റെ കുറ്റി ദയവ് ചെയ്ത് ബീച്ചിലും പരിസരങ്ങളിലും വലിച്ചെറിയരുത്. ബീച്ചും പരിസരവും ക്ലീന്‍ ചെയ്യാനുള്ള സമയം അതിക്രമിച്ചു. ഈ അവസരത്തില്‍ ഇതിനെ നി്ങ്ങളുടെ ആഷ് േ്രട ആയി ഉപയോഗിക്കരുത്'- കരണ്‍ ചിത്രത്തോടൊപ്പം തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com