അനക്കമറ്റ അമ്മയെ ഉണര്‍ത്താന്‍ നോക്കി കുഞ്ഞു കണ്ടാമൃഗം; കണ്ണുനനയിക്കും ഈ വീഡിയോ 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്വാനാണ് ട്വിറ്ററിലൂടെ ഈ സങ്കട വാര്‍ത്ത ലോകത്തെ അറിയിച്ചത്
അനക്കമറ്റ അമ്മയെ ഉണര്‍ത്താന്‍ നോക്കി കുഞ്ഞു കണ്ടാമൃഗം; കണ്ണുനനയിക്കും ഈ വീഡിയോ 

മാതൃസ്‌നേഹത്തിന്റെ നിരവധി കഥകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. വേട്ടക്കാര്‍ കൊന്നു കളഞ്ഞ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് കാണ്ടാമൃഗത്തിന്റെ ഹൃദയഭേദകമായ കാഴ്ചയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്വാനാണ് ട്വിറ്ററിലൂടെ ഈ സങ്കട വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം നൊമ്പരപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചത്.

കൊമ്പിനായി വേട്ടക്കാര്‍ കൊന്നതറിയാതെ അമ്മയെ തട്ടി വിളിക്കുന്ന കുഞ്ഞു കണ്ടാമൃഗത്തിന്റെ കാഴ്ച കണ്ണ് നിറയ്ക്കുന്നതാണ്. അമ്മ എഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയില്‍ കുഞ്ഞു കണ്ടാമൃഗം ചുറ്റിലും നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

വിഡിയോ കണ്ണ് നനയിക്കുന്നുവെന്നും കുറ്റവാളികളെ എത്രയും വേഗത്തില്‍ ശിക്ഷിക്കണമെന്നും പലരും ട്വീറ്റ് ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com