'എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡ്‌ജോ ഒന്നുമില്ല...'; കുഞ്ഞ് വിദ്യാര്‍ത്ഥിയുടെ കുറിപ്പ് പങ്കുവച്ച് അധ്യാപിക; ;ചേര്‍ത്തു പിടിക്കണമെന്ന് സോഷ്യല്‍ മീഡിയ

എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡിജോ ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും...
'എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡ്‌ജോ ഒന്നുമില്ല...'; കുഞ്ഞ് വിദ്യാര്‍ത്ഥിയുടെ കുറിപ്പ് പങ്കുവച്ച് അധ്യാപിക; ;ചേര്‍ത്തു പിടിക്കണമെന്ന് സോഷ്യല്‍ മീഡിയ

'എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡിജോ ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും...' അധ്യാപികയായ ബദറുനിസ പങ്കുവച്ച തന്റെ ക്ലാസിലെ ഒരു കുഞ്ഞു വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പിലെ ഒരു വരിയാണിത്. 

'എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി...നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം..ഒന്നിനുമല്ല..വെറുതെ..വെറുതെ..'- ബദറുനിസ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്നുവലുതായി എത്തുന്ന പതിനായിരക്കണക്കിന് കുരുന്നുകളുടെ പ്രതിനിധിയാണ് ഇവനെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com