100 വയസുള്ള വരനും 102കാരി വധുവും: രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം 

തങ്ങള്‍ പ്രണയത്തിലാണെന്ന് അവര്‍ തുറന്നു സമ്മതിക്കുകയാണ്. അതുകൊണ്ട്തന്നെ പ്രണയത്തിന്റെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് തങ്ങള്‍ കടക്കാന്‍ പോവുകയാണെന്ന് ഇവര്‍ ലോകത്തോട് വിളിച്ച് പറയുകയാണ്.
100 വയസുള്ള വരനും 102കാരി വധുവും: രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം 

പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് ചിലപ്പോഴെങ്കിലും പറയാതെ വയ്യ. അമേരിക്കക്കാരായ ഒഹിയോയില്‍ ജോണിനെയും ഫില്ലിസിനെയും കണ്ടാല്‍ നമുക്കങ്ങനെ പറയാനേ തോന്നു. 100 വയസുള്ള ജോണും 102 വയസുള്ള ഫില്ലിസും വിവാഹിതരാകാന്‍ പോവുകയാണ്. 

ഇവര്‍ രണ്ട് വര്‍ഷമായി ഡേറ്റിങ്ങിലായിരുന്നത് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സംഗതി. ഒഹിയോയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും ഒടുവില്‍ പ്രണയത്തിലായതും. ഇരുവരുടെയും ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചതാണ്.  കുറേക്കാലമായി ഒന്നിച്ച് സമയം ചിലവഴിക്കുന്നതിനാല്‍ തമ്മില്‍ മനസിലാക്കി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ജോണും ഹില്ലിസും.  

തങ്ങള്‍ പ്രണയത്തിലാണെന്ന് അവര്‍ തുറന്നു സമ്മതിക്കുകയാണ്. അതുകൊണ്ട്തന്നെ പ്രണയത്തിന്റെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് തങ്ങള്‍ കടക്കാന്‍ പോവുകയാണെന്ന് ഇവര്‍ ലോകത്തോട് വിളിച്ച് പറയുകയാണ്.

പരസ്പരം ബഹുമാനമാണ് തങ്ങളുടെ വിജയ രഹസ്യമെന്ന്  ജോണും ഫില്ലിസും പറയുന്നു. ഇതിനിടെ ഓഗസ്റ്റില്‍ 103ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫില്ലിസ് മുത്തശ്ശി. അടുത്തകാലത്തായി അമേരിക്കയില്‍ വൃദ്ധര്‍ തമ്മിലുള്ള വിവാഹം വര്‍ദ്ധിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com