പെരുമ്പാമ്പുകൾ ചുറ്റി വരിഞ്ഞു, കൂസലില്ലാതെ കാർട്ടൂൺ ആസ്വദിച്ച് കുട്ടി; നടുക്കുന്ന വീഡിയോ 

കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന കൊച്ചുകുഞ്ഞിനു മേൽ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ് പെരുമ്പാമ്പുകൾ
പെരുമ്പാമ്പുകൾ ചുറ്റി വരിഞ്ഞു, കൂസലില്ലാതെ കാർട്ടൂൺ ആസ്വദിച്ച് കുട്ടി; നടുക്കുന്ന വീഡിയോ 

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ നടുക്കം രേഖപ്പെടുത്തുന്നവരാണ് പലരും.  അതിനേക്കാൾ ഭയപ്പെടുത്തുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന കൊച്ചുകുഞ്ഞിനു മേൽ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ് പെരുമ്പാമ്പുകൾ. 

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് സംഭവം. മഹാറാണി എന്ന പെൺകുട്ടിയുടെ ശരീരത്തിനു ചുറ്റുമാണ് ആറ് പെരുമ്പാമ്പുകൾ ഇഴഞ്ഞത്. 

പാമ്പുകൾ ദേഹമാകെ ചുറ്റിയിട്ടും പെൺകുട്ടി അനങ്ങാതെ കാർട്ടൂൺ കണ്ടുകൊണ്ട് കിടക്കുകയാണ്. ഇടക്കെപ്പൊഴോ വിഡിയോ കാണുന്നതിന് തടസമായപ്പോൾ കൈകൊണ്ട് മാറ്റിവെയ്ക്കുന്നുണ്ട്. എന്നാൽ കാഴ്ച മാറുന്നതേ ഇല്ല എന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ഇതിന് മുൻപും ഇത്തരത്തിൽ പുറത്തുവന്ന വീഡിയോകളിലൂടെ മഹാറാണി ഞെട്ടിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ മഹാറാണി മുതലയുടെ പല്ലു തേപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com