ട്രെയിന്‍ വന്നയുടനെ പാളത്തിലേക്ക് ചാടി: വയോധികനെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍, വീഡിയോ

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതോടെ സംഭവം വൈറലാവുകയായിരുന്നു.
ട്രെയിന്‍ വന്നയുടനെ പാളത്തിലേക്ക് ചാടി: വയോധികനെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍, വീഡിയോ

മുംബൈ: റെയില്‍വേ സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സുരക്ഷാ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി. മുംബൈ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിന്‍ വരുന്ന സമയത്ത് വയോധികന്‍ പെട്ടെന്ന് ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതോടെ സംഭവം വൈറലാവുകയായിരുന്നു.  

റെയില്‍വേ ജീവനക്കാരായ എസ്എച്ച് മനോജിന്റേയും അശോകിന്റേയും സമയോചിതമായ ഇടപെടലാണ് വയോധികന്റെ ജീവന്‍ രക്ഷിച്ചത്. റെയില്‍വേ സ്‌റ്റേഷനില്‍ നിറയെ ആളുകള്‍ ഉള്ള സമയത്തായിരുന്നു വയോധികന്റെ ആത്മഹത്യാ ശ്രമം. 

വെള്ള വസ്ത്രം ധരിച്ചെത്തിയ വയോധികന്‍  ട്രെയിന്‍ എത്തുന്നതിന് മുന്‍പായി ട്രാക്കിലേക്ക് ഇറങ്ങുകയും ട്രാക്കിന് കുറുകെ കിടക്കുകയുമായിരുന്നു. ഇതിന് പിന്നാലെ സംഭവം കണ്ട് നിന്ന യാത്രക്കാര്‍ ബഹളംവെച്ചു. ബഹളം കേട്ട് എത്തിയ റെയില്‍വേ സുരക്ഷാജീവനക്കാര്‍ വയോധികന് പിന്നാലെ ട്രാക്കിലേക്ക് ചാടുകയും രക്ഷിക്കുകയുമായിരുന്നു. 

എന്നാല്‍ ജീവനക്കാര്‍ വയോധികനെ ട്രാക്കില്‍ നിന്ന് മാറ്റുമ്പോഴേക്കും ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്നു. അതേ സമയം സംഭവത്തില്‍ വയോധികന്റെ കുടുംബം ഉദ്യോഗസ്ഥര്‍ക്ക് നന്ദിയറിയിച്ചു. വീഡിയോ  വൈറലായതോടെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com