ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍   

ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവ
ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍   

മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്. 

എച്ച്ഡിഎഫ്‌സി ബാങ്ക് എഡ്യൂക്കേഷണല്‍ ക്രൈസിസ് സ്‌കോളര്‍ഷിപ്പ് സപ്പോര്‍ട്ട് 2019

സാമ്പത്തിക ബുദ്ധിമുട്ടും വീട്ടില്‍ പ്രതിസന്ധിയും നേരിടുന്ന കുട്ടികള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള സ്‌കോളര്‍ഷിപ്പാണ് ഇത്. അവരുടെ വിദ്യാഭ്യാസം തുടരുന്നതിനായി സാമ്പത്തിക പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സഹായം. നിര്‍ണ്ണായക സമയങ്ങളില്‍ പിന്തുണ നല്‍കി സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

ആറ് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ഐടിഐ, ഡിപ്ലോമ, പോളിടെക്‌നിക്, പിഎച്ച്ഡി മുഴുവന്‍സമയ, പാര്‍ടൈം കോഴ്‌സുകള്‍ ചെയ്യുന്നവരും സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്. വീട്ടില്‍ മൂന്ന് വര്‍ഷമായി പ്രതിസന്ധി തുടരുന്ന സാഹചര്യമുള്ളവര്‍ക്കാണ് അര്‍ഹതയുള്ളത്. അനാഥരായ കുട്ടികള്‍, കുടുംബത്തിലെ ജോലിയുള്ള അംഗത്തിന്റെ മരണം, ശാരീരിക വൈകല്യം തുടങ്ങിയവയാണ് പ്രതിസന്ധികളായി കണക്കാക്കുന്നത്. ഈ മാസം 15-ാം തിയതിക്ക് മുന്‍പായി സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിലാസം: http://www.b4s.in/sam/HEC6


രാമന്‍ ചര്‍പാക് ഫെല്ലോഷിപ്പ് 2019

ശാസ്ത്ര സാങ്കേതിക വകുപ്പും ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും സംയുക്തമായി നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്പ്. ശാസ്ത്രവിഷയങ്ങളില്‍ ഡോക്ട്രേറ്റ് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്രാന്‍സിലെ ജീവിതചിലവിനടക്കം സാമ്പത്തിക പിന്തുണ നല്‍കികൊണ്ടുള്ള സ്‌കോളര്‍ഷിപ്പാണിത്. രാജ്യത്തെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പിഎച്ച്ഡി ചെയ്യുന്ന എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് തയ്യാറായിട്ടുള്ള വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹര്‍. പ്രായപരിധി 30 വയസ്സില്‍ താഴെയാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1500യൂറോ (ഏകദേശം 1,15,200രൂപ), ഫ്രാന്‍സിലേക്കും തിരിച്ചുമുള്ള വിമാന യാത്രാ ചിലവുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചിലവ്, സെമിനാറുകളില്‍ പങ്കെടുക്കാനുള്ള ചിലവ്, വിസ അപേക്ഷിക്കാനുള്ള ചിലവ് എന്നിവ സ്‌കോളര്‍ഷിപ്പിലൂടെ ലഭിക്കും. ജൂലൈ 15-ാം തിയതിക്ക് മുമ്പായി സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിലാസം:http://www.b4s.in/sam/RCF3

ബിഎംഎല്‍ മുഞ്ചാല്‍ സര്‍വകലാശാല സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം 2019

നിയമ വിഷയങ്ങളിലും സാങ്കേതിക രംഗത്തും ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസിന്റെ 100ശതമാനവും വഹിച്ചുകൊണ്ടുള്ള സ്‌കോളര്‍ഷിപ്പാണ് ഇത്. ബിഎംഎല്‍ മുഞ്ചാല്‍ സര്‍വകലാശാലയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മെറിറ്റ് അടിസ്ഥാനത്തിലാണ് യോഗ്യത നിര്‍ണ്ണയിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് സ്‌കോളര്‍ഷിപ്പ്. 

ദേശീയ അന്തര്‍ദേശീയ തലത്തില്‍ എഞ്ചിനിയറിങ് വിഷയങ്ങളിലും നിയമ വിഷയങ്ങളിലും നടത്തുന്ന പ്രവേശന പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് സ്‌കോളര്‍ഷിപ്പ് കൊണ്ടുദ്ദേശിക്കുന്നത്. ട്യൂഷന്‍ ഫീസിന് പുറമേ താമസത്തിനും ഭക്ഷണത്തിനും വേണ്ട ചിലവുകളും സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുന്നതാണ്. പ്രവേശന പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതും നിശ്ചയിക്കപ്പെടുന്നത്. ഈ മാസം 22-ാം തിയതിക്ക് മുമ്പായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. വിലാസം: http://http://www.b4s.in/sam/BML1

യൂജിഎഎം- ലെഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം 2019-20

സയന്‍സ് പശ്ചാതലമുള്ള 12-ാം ക്ലാസിലെ ബോര്‍ഡ് പരീക്ഷ പാസായ പെണ്‍ക്കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. ബി. ടെക്ക്, ബി. ആര്‍ക്ക് പ്രോഗ്രാമുകളില്‍ താത്പര്യമുള്ള പഠനത്തിന്‍ മുന്നോക്കം നില്‍ക്കുന്ന കുട്ടികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുക. 2019 അദ്ധ്യേന വര്‍ഷം കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവര്‍ക്കാണ് അപേക്ഷ നല്‍കാന്‍ അര്‍ഹത. 

10, 12ഉം ക്ലാസുകള്‍ വിജയിച്ച 75ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുക. കുടുംബത്തിലെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടുതലാകരുത്. കോഴ്‌സ് ഫീസിന്റെ 60ശതാനമോ 60,000രൂപയോ ആണ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. 50 പേരെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുക. ജൂലൈ 25ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായാണ് അപേക്ഷ. വിലാസം: http://www.b4s.in/sam/LFL2

(വിവരങ്ങള്‍ക്ക് കടപ്പാട് : http://www.buddy4study.com)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com