ഒരു വെടിക്ക് രണ്ടുപക്ഷി.., വമ്പൻ കോളെന്ന് കരുതി ആഞ്ഞുവലിച്ചു; ചൂണ്ടയിൽ കൊരുത്ത 'കോളു' കണ്ട് യുവാവ് ഞെട്ടി ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th July 2019 02:39 PM |
Last Updated: 11th July 2019 02:39 PM | A+A A- |

ഒരു വിനോദത്തിന് മീൻ പിടിക്കാൻ പോയ യുവാവ് ഞെട്ടി. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പഴമൊഴിയെ അന്വർത്ഥമാക്കുന്ന സംഭവമാണ് യുവാവ് നേരിട്ടത്. പക്ഷേ ഇവിടെ പക്ഷി അല്ല എന്ന് മാത്രം. മീനിനൊപ്പം കൂറ്റൻ പെരുമ്പാമ്പുമാണ് ചൂണ്ടയിൽ കുടുങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഹൂസ്റ്റണിലാണ് സംഭവം. മീൻ കൊത്തിയതറിഞ്ഞാണ് യുവാവ് ചൂണ്ട വലിച്ചത്. വലിയ മീൻ കൊത്തിയെന്നു കരുതിയാണ് ആഞ്ഞുവലിച്ചത്. പക്ഷേ കരയിലെത്തിയപ്പോളാണ് സംഗതി മനസിലായത്. ചൂണ്ടയിൽ കുരുങ്ങിയത് കൂറ്റനൊരു പെരുമ്പാമ്പും അതിന്റെ വായിൽ വലിയൊരു മീനും.
The things I go through with bayou fishing pic.twitter.com/5E5qqg6Ira
— TEXAS WILD BOY (@ChaseThePlayBoy) July 8, 2019