ക്ലോസറ്റിന് മുകളില്‍ ചെലവഴിച്ചത് അഞ്ച് ദിവസം; ഇത് പുതിയ ലോക റെക്കോഡ്? 

165 മണിക്കൂര്‍ ക്ലോസറ്റിന് മുകളില്‍ ഇരിക്കുമെന്ന് സ്വയം വെല്ലുവിളിച്ച ഇയാള്‍ 116 മണിക്കൂറുകള്‍ക്കൊടുവില്‍ പരാജയം സമ്മതിച്ചു
ക്ലോസറ്റിന് മുകളില്‍ ചെലവഴിച്ചത് അഞ്ച് ദിവസം; ഇത് പുതിയ ലോക റെക്കോഡ്? 

ഓസ്‌റ്റെന്‍ഡ്: ലോക റെക്കോര്‍ഡ് നേട്ടത്തിനായി അഞ്ച് ദിവസത്തോളം ക്ലോസറ്റിന് മുകളില്‍ ഇരുന്ന് ബല്‍ജിയം സ്വദേശിയായ യുവാവ്. ജിമ്മി ഡേ എന്ന ആളാണ് സ്വയം വെല്ലുവിളിച്ച് മണിക്കൂറുകളോളം ടോയ്‌ലറ്റ് സീറ്റിന് മുകളില്‍ ചിലവഴിച്ചത്. 165 മണിക്കൂര്‍ ക്ലോസറ്റിന് മുകളില്‍ ഇരിക്കുമെന്ന് സ്വയം വെല്ലുവിളിച്ച ജിമ്മി 116 മണിക്കൂറുകള്‍ക്കൊടുവില്‍ പരാജയം സമ്മതിച്ചു. 

ഒരു മദ്യശാലയ്ക്ക് നടുവിലായി ക്രമീകരിച്ച ടൊയ്‌ലറ്റിന് മുകളിലാണ് ജിമ്മി മണിക്കൂറുകളോളം കുത്തിയിരുന്നത്. എല്ലാ മണിക്കൂറിലും അഞ്ച് മിനിറ്റ് ബ്രേക്ക് എടുത്താണ് ഇയാള്‍ 116 മണിക്കൂര്‍ പൂര്‍ത്തിയാക്കിയത്. ഇത്രയധികം മണിക്കൂറുകള്‍ ഇരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും ശരീരം വളരെയധികം തളര്‍ന്നുപോയെന്നും ജിമ്മി പറഞ്ഞു. കാലുകള്‍ക്കും ഏറെ വേദന അനുഭവപ്പെട്ടു. പരാജയപ്പെട്ടെങ്കിലും റെക്കോര്‍ഡ് കുറിക്കാനായി ഇനിയും ശ്രമിക്കും, ജിമ്മി കൂട്ടിച്ചേര്‍ത്തു.

സ്വയം കളിയാക്കുന്നതാണ് ഏറ്റവും വലിയ തമാശയെന്നും ആളുകള്‍ തന്നെ കളിയാക്കുന്നതിനോളം തനിക്കിഷ്ടമുള്ള മറ്റൊരു കാര്യമില്ലെന്നുമാണ് ജിമ്മിയുടെ വാക്കുകള്‍. ഇങ്ങനെ വരുമ്പോള്‍ ആളുകളെ തിരിച്ച് കളിയാക്കാന്‍ തനിക്ക് അവസരം ലഭിക്കും എന്നതാണ് ഇതിന് കാരണമായി ജിമ്മി പറയുന്നത്. 

ഇത്തരത്തിലൊരു ഔദ്യോഗിക ലോകറെക്കോറിഡിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ലെങ്കിലും തനിക്കുമുന്‍പേ സമാനമായി 100മണിക്കൂര്‍ പൂര്‍ത്തിയാക്കിയ മറ്റൊരാള്‍ ഉണ്ടെന്നാണ് ജിമ്മി അവകാശപ്പെടുന്നത്. ഗിന്നസ് അധികൃതര്‍ തന്റെ ഈ ശ്രമത്തെക്കുറിച്ച് അറിഞ്ഞിരുന്നെന്നും അവര്‍ തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com