ഏഴ് വര്‍ഷത്തിനിടെ ഒന്‍പത് സര്‍ജറി, ശരീരത്തിന്റെ ഒരു വശം തളര്‍ന്നു: ശരണ്യയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഫിറോസ് കുന്നംപറമ്പില്‍

രോഗം സാമ്പത്തികമായും മാനസികമായും പൂര്‍ണമായും ദുരിതത്തിലാക്കിയിരിക്കുകയാണ് ഇവരുടെ കുടുംബത്തെ.
ഏഴ് വര്‍ഷത്തിനിടെ ഒന്‍പത് സര്‍ജറി, ശരീരത്തിന്റെ ഒരു വശം തളര്‍ന്നു: ശരണ്യയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഫിറോസ് കുന്നംപറമ്പില്‍



മിനി സ്‌ക്രീനില്‍ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ശരണ്യ. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കഷ്ടപ്പെടുന്ന താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ശരണ്യ കണ്ണീരോടെ മലയാളികള്‍ക്ക് മുന്‍പില്‍ കൈകൂപ്പുകയാണ്.

രോഗം സാമ്പത്തികമായും മാനസികമായും പൂര്‍ണമായും ദുരിതത്തിലാക്കിയിരിക്കുകയാണ് ഇവരുടെ കുടുംബത്തെ. ഏഴ് വര്‍ഷത്തിനിടെ ഒന്‍പത് ഓപ്പറേഷനുകളാണ് ശരണ്യയ്ക്ക് നടന്നത്. ബ്രെയിന്‍ ട്യൂമര്‍ രോഗം പിടിപെട്ടതില്‍പ്പിന്നെ അഭിനയജീവിതത്തില്‍ നിന്നുള്ള വരുമാനം നിലച്ചു. ഭര്‍ത്താവും അച്ഛനും ഇപ്പോള്‍ കുടുംബത്തിന് കൂട്ടില്ല. സുമനസുകളുടെ സഹായത്തോടെയാണ് ഈ കുടുംബമിപ്പോള്‍ കഴിയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഓപ്പറേഷനും കൂടി കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ശരണ്യ. ഇവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വീഡിയോ വഴി ശരണ്യയുടെ കുടുംബത്തിന്റെ അവസ്ഥ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് സര്‍ജറിയാണ് ശരണ്യയ്ക്ക് കഴിഞ്ഞത്. തുടര്‍ച്ചയായി ട്യൂമര്‍ വന്നുകൊണ്ടേയിരിക്കുകയാണെന്നും കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ള സാഹചര്യമാണെന്ന് ഫിറോസ് പറഞ്ഞു.


'സര്‍ജറിക്ക് മുന്‍പ് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോയിരുന്നു. ഒരു സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ചയായാല്‍ ആരോഗ്യം നേരെയാവും. പിന്നീട് ഒരുമാസം റെസ്റ്റ് എടുക്കും. പിന്നെ അഭിനയിക്കാന്‍ പോവും. അങ്ങനെയാണ് ഇതുവരെയുള്ള സര്‍ജറിയ്ക്ക് പണം കണ്ടെത്തിയത്.'- ശരണ്യ പറയുന്നു

ശരണ്യ മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. ഇപ്പോള്‍ അസുഖം കൂടി വന്നപ്പോള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. അതുകൊണ്ട് വീട് വയ്ക്കാനും ചികിത്സയ്ക്കായും സഹായം ചെയ്യണമെന്നും ഫിറോസ് പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com