നാണമില്ലേ കല്യാണം ആലോചിക്കാന്‍, മുഖത്തടിച്ച പോലെ ആ പെണ്‍കുട്ടി ചോദിച്ചു: ഹൃദയം നുറുങ്ങുന്ന കുറിപ്പ് 

പറയുമ്പോള്‍ നിസാരമായി തോന്നുന്ന ആ കുത്തുവാക്കുകളുടെ ആഴം ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിലും വലുതായിരിക്കും.
നാണമില്ലേ കല്യാണം ആലോചിക്കാന്‍, മുഖത്തടിച്ച പോലെ ആ പെണ്‍കുട്ടി ചോദിച്ചു: ഹൃദയം നുറുങ്ങുന്ന കുറിപ്പ് 

ലോകവും ചിന്താരീതികളുമെല്ലാം പുരോഗമിച്ചെങ്കിലും ബാഹ്യസൗന്ദര്യ സങ്കല്‍പങ്ങളില്‍ അഭിരമിക്കുന്നവരാണ് ഇവിടെയധികം. ശരീരത്തിന്റെ നിറത്തിലും ആകൃതിയിലും മറ്റ് ഘടകങ്ങളിലുമെല്ലാമാണ് ആളുകള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ചിലരുടെ ഇത്തരം ചിന്തകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകളായി പുറത്തേക്ക് തള്ളും.

പറയുമ്പോള്‍ നിസാരമായി തോന്നുന്ന ആ കുത്തുവാക്കുകളുടെ ആഴം ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിലും വലുതായിരിക്കും. ശരീരത്തില്‍ വെള്ളപ്പാണ്ട് പിടിപ്പെട്ടതിന്റെ പേരില്‍ ചുറ്റുമുള്ളവരില്‍ നിന്നും കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടി വന്ന യുവാവിന്റെ കഥയാണ് സോഷ്യല്‍ മീഡിയയുടെ കണ്ണുനിറയ്ക്കുന്നത്. 

വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിവാഹം കഴിക്കൊനൊരുങ്ങിയപ്പോള്‍ ഉണ്ടായ ദുരനുഭവവും പല സ്ഥാപനങ്ങളില്‍ ജോലിക്ക് പോയപ്പോള്‍ മടക്കി അയച്ച സംഭവങ്ങളുമെല്ലാം ഇദ്ദേഹം വേദനയോടെ പങ്കുവയ്ക്കുന്നു. തന്നെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയ വെള്ളപ്പാണ്ടെന്ന രോഗം മാറാന്‍ എന്തെങ്കിലും വഴി ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അദ്ദേഹം തന്റെ വേദന പങ്കുവച്ചത്. പേര് വെളിപ്പെടുത്താതെ 'ജീവിക്കാന്‍ കൊതിയുള്ള ഒരാള്‍' എന്ന ഐഡിയില്‍ നിന്നുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ. 

സുഹൃത്തക്കളെ എന്നെ ഗ്രുപ്പില്‍ ഉള്‍പെടുത്തിയതിനു ഇതിന്റെ ചുമതല ഉള്ളവര്‍ക്ക് നന്ദി രേഖ പെടുത്തുന്നു ഈ ഗ്രുപ്പിനേക്കാള്‍ വലിയ ഒരു ഗ്രൂപ്പും ഇല്ല എന്ന് അറിയാം.. എന്റെ കാര്യത്തിലേക്ക് വരാം, 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരന്‍ ആണ് ഞാന്‍. മറ്റുള്ള ചെറുപ്പക്കാരെ പോലേ സന്തോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ആണ്. ഇത് മൂലം എനിക്ക് പല മാനസിക വിഷമം ഉണ്ടാകുന്നു. ഒരു മനുഷ്യനേയും അറിഞ്ഞ് കൊണ്ട് ദ്രോഹിച്ചിട്ടില്ല. കുറേ മരുന്നുകള്‍ കഴിച്ചു എന്നല്ലാതെ ഒരു മാറ്റവും ഇല്ല ചികില്‍സിച്ച് ചികില്‍സിച്ച് കടക്കാരന്‍ ആയി ഞാന്‍. കല്യാണ കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു അന്ന് ആ പെണ്‍കുട്ടി ചോദിച്ചു നിങ്ങള്‍ക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാന്‍ എന്ന്. അതോടെ കുടി വിവാഹം എന്ന സ്വപ്നം നിലച്ചു. ജീവിതത്തില്‍ ഒറ്റ പെട്ട ഒരാള്‍ ആണ് ഞാന്‍. ഈ രോഗം ആര്‍ക്കും പകരില്ല 'ഇനി കൂടത്തില്ല എന്ന് ഉറപ്പ് പറഞ്ഞു. ഇന്റര്‍വ്യനു ചെന്നാലും കൈയുടെ പ്രശ്‌നം കൊണ്ട് അവര് പിന്നെ അറിയിക്കാം എന്നു പറയും. ഈ ഗ്രൂപ്പില്‍ എനിക്ക് ഒരു ആശ്വാസം കിട്ടാന്‍ വേണ്ടിയാ പറയുന്നത... ഈ രോഗം മാറാന്‍ എന്തെലും വഴി ഉണ്ടോ ' എന്തെങ്കിലും കളര്‍ ചെയ്യാനോ മറ്റോ വഴി ഉണ്ടോ.. എന്തെങ്കിലും മറുപടി തരണം പ്ലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com