'പോയി പൊലീസിനോട് കഴുകാന്‍ പറ'; രക്ഷാ പ്രവര്‍ത്തനത്തിനിടെ പറ്റിയ രക്തക്കറ കഴുകാന്‍ ചെന്ന കാറുടമയോട് സര്‍വീസ് സെന്റര്‍ ഉടമയുടെ ധാര്‍ഷ്ട്യം, എസ്‌ഐ പറഞ്ഞിട്ടും ചെയ്തില്ല (വീഡിയോ)

അപകടത്തെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടന്നയാളെ ആശുപത്രിയില്‍ എത്തിച്ച കാറുടമയോട് സര്‍വീസ് സെന്റര്‍ ഉടമയുടെ ധാര്‍ഷ്ട്യം
'പോയി പൊലീസിനോട് കഴുകാന്‍ പറ'; രക്ഷാ പ്രവര്‍ത്തനത്തിനിടെ പറ്റിയ രക്തക്കറ കഴുകാന്‍ ചെന്ന കാറുടമയോട് സര്‍വീസ് സെന്റര്‍ ഉടമയുടെ ധാര്‍ഷ്ട്യം, എസ്‌ഐ പറഞ്ഞിട്ടും ചെയ്തില്ല (വീഡിയോ)

അപകടത്തെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടന്നയാളെ ആശുപത്രിയില്‍ എത്തിച്ച കാറുടമയോട് സര്‍വീസ് സെന്റര്‍ ഉടമയുടെ ധാര്‍ഷ്ട്യം. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചശേഷം വണ്ടി കഴുകാനായി സര്‍വീസ് സ്‌റ്റേഷനിലെത്തിച്ച റുസ്ഫീദ് എന്ന തലശേരി സ്വദേശിക്കാണ് ദുരനുഭവം നേരിട്ടത്. എസ്‌ഐ നേരിട്ട് വിളിച്ച് പറഞ്ഞിട്ട് പോലും സര്‍വീസ് സെന്റര്‍ ഉടമ കാര്‍ കഴുകി നല്‍കാന്‍ തയാറായില്ല.

ഇന്നലെ അപകടത്തില്‍പ്പെട്ട് മരിച്ച പ്രമുഖ മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായ സക്കറിയ സ്വലാഹിയെയാണ് റുസ്ഫീദ് ആശുപത്രിയില്‍ എത്തിച്ചത്. പാനൂരിലുള്ള തന്റെ കടയിലേക്ക് പോകുന്ന വഴിയാണ് ചമ്പാട് അപകടത്തില്‍പെട്ട് സ്വലാഹി ചോരവാര്‍ന്നുകിടക്കുന്നത് കണ്ടത്. കൂടുതല്‍ ഒന്നും ആലോചിക്കാതെ ആശുപത്രിയില്‍ എത്തിച്ചു. 

പിന്‍സീറ്റില്‍ രക്തക്കറയായതിനെ തുടര്‍ന്നാണ് സര്‍വീസ് സെന്ററില്‍ ചെല്ലുന്നത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പിന്‍സീറ്റില്‍ രക്തകറയായതെന്ന് ഉടമയോട് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ സര്‍വീസ് ചെയ്ത് നല്‍കാന്‍ ഉടമ തയാറായില്ല. ഇതേത്തുടര്‍ന്ന് തലശേരി എസ്‌ഐ ബിനുമോഹനെ വിളിച്ച് വിവരം പറഞ്ഞു. ഉടമക്ക് ഫോണ്‍ നല്‍കാന്‍ പറഞ്ഞപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല വേണമെങ്കില്‍ പൊലീസുകാരോട് കഴുക്കി തരാന്‍ പറയൂ എന്ന ധിക്കാരം കലര്‍ന്ന മറുപടിയാണ് ലഭിച്ചത്. 

എസ്‌ഐയും സംഘവും നേരിട്ട് സര്‍വീസ് സ്‌റ്റേഷനില്‍ എത്തിയിട്ടും ഉടമ വഴങ്ങിയില്ല. കാറിന്റെ ഡോര്‍ വലിച്ചടച്ച ശേഷം പൊലീസ് സ്‌റ്റേഷനില്‍ പോയി സര്‍വീസ് ചെയ്‌തോ എന്ന് ആക്രോശിക്കുകയും ചെയ്തു. 

ഈ സംഭവത്തെക്കുറിച്ച് റുസ്ഫീദ് ഫെയ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം 

ഞാൻ ഇന്നലെ എന്റെ ഷോപ്പിലേക് പോകുന്ന വഴി ചമ്പാട് വെച്ച് ഒരു അപകടം കണ്ടു അപകടം പറ്റിയ ആൾക്ക് തലയിൽ നല്ല പരിക്കും വല്ലാതെ രക്തവും വരുന്നുണ്ട് ..സിറ്റുവേഷൻ കണ്ടപ്പോ ഒന്നും ചിന്തിച്ചില്ല അപ്പോൾ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ അതിവേഗം എന്റെ കാറിൽ എത്തിക്കുക ഉണ്ടായി അപ്പോൾ ആരാണെന്നു എനിക്ക് അറിയില്ലായിരുന്നു ശേഷം അറിയാൻ പറ്റി ഇന്നലെ മരണപ്പെട്ട സലഫി പണ്ഡിതൻ സകരിയ സലാഹി ആയിരുന്നു എന്ന്.

എന്റെ കാറിൽ പുറകിൽ മൊത്തം ബ്ലഡ് ആയിരുന്നു അതിനാൽ ഞാൻ അത് കട്ടപിടിക്കുന്നതിനു മുന്നേ ക്ലീൻ ചെയാൻ വേണ്ടി തലശേരി ഡൌൺ ടൌൺ മാളിൽ സമീപം ഉള്ള സർവീസ് സ്റ്റേഷൻ "Wash Me Car Wash "പോയി ഒന്ന് ബ്ലഡ് കട്ട പിടിക്കുന്നതിനു മുന്നേ ആ ഏരിയ ഒന്ന് ക്ലീൻ ആകാനും ബാക്കി പിന്നെ മതി എന്നും സംഭവം ഒരു ആക്സിഡന്റ് കേസ് ആണെന്നും 
റിക്വസ്റ്റ് ചെയ്തു മറുപടി പറ്റില എന്നായിരുന്നു ..വേറെ മാർഗം ഇല്ലാത്തതിനാൽ നാൻ അപ്പോൾ തെന്നെ തലശ്ശേരി പോലീസ് സ്റ്റേഷൻ വിളിച്ചു കാര്യം പറഞ്ഞു ..SI സാർ കാൾ അറ്റൻഡ് ചെയ്തു അദ്ധേഹത്തെ കാര്യം ധരിപ്പിച്ചു "പോലീസ് അപടകം പറ്റി ആളെ ഹോസ്പിറ്റൽ എത്തിച്ചാൽ അവർക്ക് വേണ്ട സഹായം police ചെയുമെലോ അതിനാൽ എന്നെ സഹാഹികണം ഇന്നു റിക്വസ്റ്റ് ചെയ്തു 
അപ്പോൾ തെന്നെ അയാൾക്കു ഫോൺ കൊടുക്കാൻ പറഞ്ഞു 
ഫോൺ എടുത്ത് അയാൾ SI ആയാലും ചെയ്യാൻ സാധിക്കില്ല എന്നും ഫോൺ
വലിച്ചെറിയുകയും ചെയ്തു ..അപ്പോൾ തെന്നെ SI സാറും police അവിടെ വന്നു എന്റെ കാർ ക്ലീൻ ആക്കാൻ പറഞ്ഞു സംഭവം 
കണ്ടു മാളിൽ വന്ന ജനങ്ങൾ ഒക്കെ കൂടുകയും ചെയ്തു .എന്നിട്ടും അയാൾ SI നോട് തട്ടി കയറുകയാണ് ചെയ്തത് ..SI ചൂടായപ്പോൾ വണ്ടി കയറ്റി അവർ പോയപ്പോൾ വീണ്ടും ഡോർ വലിച്ചടച്ചു .വേണമെങ്കിൽ പോലീസ് കാരോട് പോയി കഴുകി തെരാൻ 
പറ എന്നും വളരെ ധിക്കാരമായി എന്നോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്തു സഹിക്കട്ടെ ഞാൻ അതൊക്കെ വീഡിയോ റെക്കോർഡ് ചെയ്‌ത്‌ വെച്ച് ഒരു പരാതി പോലീസ് സ്റ്റേഷൻ കൊടുക്കാൻ വേണ്ടി

അവിടെ നിന്നും ബ്ലഡ് ഉണ്ടായ സ്ഥലം വൃത്തിയാകാത്ത കൊണ്ടും കട്ട പിടിച്ചത് കൊണ്ടും ഞാൻ ഇന്നു വീണ്ടും മറ്റൊരിടത്തു വരേണ്ടി വന്നു, ഫോട്ടോ ചുവടെ .
ഇത്ര ധിക്കാരം ഉള്ള സർവീസ് സ്റ്റേഷൻ തലശേരിയിൽ വേണോ ..മനുഷ്യത്വം ഇല്ലാത്ത ഇ വ്യക്തിയുടെ അഹങ്കാരം എന്തായാലും തലശ്ശേരി നിവാസികളെ അറിയിക്കണം എന്ന് എനിക്ക് തോന്നി

നാളെ എനിക്കായാലും നിങ്ങ ൾക്കായാലും അപകടം എങ്ങനെ സംഭവിക്കും എന്ന് ആർക്കും പായാൻ സാധിക്കില്ല ..

കൂടാതെ ഞാൻ വിളിച്ചപ്പോ അപ്പോൾ തെന്നെ ഇടപെട്ട എനിക്ക് സഹായം ചെയാൻ വേണ്ടി വന്ന തലശ്ശേരി SI Vinu Mohanan സാറിന്റെ ആത്മാർത്ഥതക് പ്രത്യേകം നന്ദി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com