ഇതാണ് പൊള്ളുന്ന ചൂട്! പൊരിവെയിലത്ത് കാറിനുള്ളില്‍ തനിയെ ബിസ്‌കറ്റ് ബേക്ക് ആവുന്നു 

പ്രദേശത്തെ ചൂടിനെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഈ പരീക്ഷണം അധികൃതര്‍ ഉപയോഗിച്ചത്
ഇതാണ് പൊള്ളുന്ന ചൂട്! പൊരിവെയിലത്ത് കാറിനുള്ളില്‍ തനിയെ ബിസ്‌കറ്റ് ബേക്ക് ആവുന്നു 

ട്ടുച്ച വെയിലത്ത് ടാറിട്ട റോഡില്‍ ബുള്‍സൈ ഉണ്ടാക്കാമെന്ന് നമ്മള്‍ പറയാറുണ്ട്, പക്ഷെ ആരും പരീക്ഷിച്ചു നോക്കിയില്ല. എന്നാല്‍ സമാനമായ ഒരു സംഭവമുണ്ടായി, ഇവിടെയല്ല, അങ്ങ് അമേരിക്കയില്‍. ചുട്ടുപൊള്ളുന്ന വെയിലിന്റെ തീവ്രത കാണിക്കാന്‍ നെബ്രാസ്‌കയിലെ ദേശീയ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാനാകുന്നത് കാറിനകത്ത് ബിസ്‌കറ്റ് തനിയെ ബേക്ക് ആവുന്ന കാഴ്ചയാണ്. 

കിഴക്കന്‍ നെബ്രാസ്‌കയില്‍ പൊരിവെയിലത്താണ് ഈ പരീക്ഷണം നടത്തിയത്. അതിതീവ്ര ചൂട് അനുഭവപ്പെടുന്നതിനാല്‍ ഇവിടെ പലയിടത്തും മുന്നറിയിപ്പ് പുറപ്പെടുവിച്ചുക്കഴിഞ്ഞു. ഇന്നലെ 92 മുതല്‍ 103 ഡിഗ്രീ സെല്‍ഷ്യസ് വരെയായിരുന്നു ഇവിടുത്തെ താപനില. 

ഇന്ന് ചൂടായിരിക്കുമോ എന്ന് ആലോചിച്ചിരിക്കുന്നവര്‍ക്കായി തങ്ങള്‍ ഒരു പരീക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് കുറിച്ചുകൊണ്ട് ഒമാഹാ കാലാവസ്ഥാ വിഭാഗമാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ബേക്കിങ് ട്രേയില്‍ നാല് ബിസ്‌ക്കറ്റുകള്‍ ബ്രൗണ്‍ നിറത്തിലേക്ക് മാറുന്നതിന്റെ അപ്‌ഡേറ്റും ഇവര്‍ പിന്നീട് ട്വീറ്റ് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ പരീക്ഷണം വിജയിച്ചെന്ന് കുറിച്ചുകൊണ്ട് ബിസ്‌ക്കറ്റുകള്‍ കഴിക്കുന്ന ചിത്രവും ഇവര്‍ പങ്കുവച്ചു. 

എട്ട് മണിക്കൂര്‍ കൊണ്ടാണ് ബേക്കിങ് പൂര്‍ത്തിയായത്. ബേക്കിങ് ട്രേയിലെ ചൂട് 185ഡിഗ്രി ആയിരുന്നെന്നും ഇവര്‍ പറഞ്ഞു. പ്രദേശത്തെ ചൂടിനെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഈ പരീക്ഷണം അധികൃതര്‍ ഉപയോഗിച്ചത്. കുട്ടികളെ ഒരു കാരണവശാലും വാഹനങ്ങളില്‍ തനിച്ചാക്കി പോകരുതെന്നും ഇതിന് പിന്നാലെ പങ്കുവച്ച ട്വീറ്റുകള്‍ ഓര്‍മ്മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com