എട്ടുകാലിയുടെ പിന്നില്‍ മനുഷ്യന്റെ മുഖം; ഞെട്ടി സോഷ്യല്‍ മീഡിയ; വിഡിയോ വൈറല്‍

ചൈനയില്‍ കണ്ടെത്തിയ വ്യത്യസ്തനായ എട്ടുകാലി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
എട്ടുകാലിയുടെ പിന്നില്‍ മനുഷ്യന്റെ മുഖം; ഞെട്ടി സോഷ്യല്‍ മീഡിയ; വിഡിയോ വൈറല്‍

മനുഷ്യനെ മുതുകില്‍ ചുമക്കുന്ന ഒരു എട്ടുകാലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മനുഷ്യന്റേതിന് സമാനമായ കണ്ണുകളും വായുമുള്ള ഒരു മുഖം പുറത്തായുള്ള ചിലന്തിയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ചൈനയില്‍ കണ്ടെത്തിയ വ്യത്യസ്തനായ എട്ടുകാലി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഹുനാന്‍ പ്രവിശ്യയില്‍ യ്വാന്‍ജിയാങ് നഗരത്തിലെ ഒരു വീട്ടിലാണ് ചിലന്തിയെ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത്. സ്‌പൈഡര്‍മാനെ കണ്ടോ എന്നാണ് പലരുടേയും ചോദ്യം. കൂടാതെ ചിലന്തിയുടെ സ്പീഷ്യസ് ഏതാണെന്നും അന്വേഷിക്കുന്നുണ്ട്. പച്ച നിറത്തിലുള്ള ചിലന്തി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com