കടക്കെണി, 'ഗ്രാമം വില്‍പ്പന'യ്ക്ക് വച്ച് കര്‍ഷക കുടുംബങ്ങള്‍; ഒന്നും പറ്റിയില്ലെങ്കില്‍ ദയാവധം അനുവദിക്കാന്‍ അപേക്ഷ 

മഹാരാഷ്ട്രയില്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍, അവരുടെ ഗ്രാമം തന്നെ വില്‍പ്പനയ്ക്ക് വച്ച് പ്രതിഷേധിച്ചു
കടക്കെണി, 'ഗ്രാമം വില്‍പ്പന'യ്ക്ക് വച്ച് കര്‍ഷക കുടുംബങ്ങള്‍; ഒന്നും പറ്റിയില്ലെങ്കില്‍ ദയാവധം അനുവദിക്കാന്‍ അപേക്ഷ 

മുംബൈ: മഹാരാഷ്ട്രയില്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍, അവരുടെ ഗ്രാമം തന്നെ വില്‍പ്പനയ്ക്ക് വച്ച് പ്രതിഷേധിച്ചു.ഹിങ്കോളി ജില്ലയില്‍ സെന്‍ഗാവ് താലൂക്കില്‍ തക്‌തോഡ ഗ്രാമത്തിലെ കര്‍ഷകരുടേതാണ് വ്യത്യസ്തമായ പ്രതിഷേധം. കടക്കെണിയില്‍ അകപ്പെട്ട 300 കര്‍ഷക കുടുംബങ്ങളാണ്, അവരുടെ ഗ്രാമം വില്‍പ്പനയ്ക്ക് വച്ചു കൊണ്ടുളള ബാനര്‍ തൂക്കി പ്രതിഷേധിച്ചത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വരള്‍ച്ച നേരിട്ടതോടെയാണ് ഈ ഗ്രാമത്തിലെ കര്‍ഷകര്‍ കൂട്ടത്തോടെ കടക്കെണിയിലായത്. കൃഷിക്കായി ഇവര്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ തുക ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി, ഈ ഗ്രാമം വില്‍പ്പനയ്ക്ക് എന്ന ബാനറേന്തി ഇവര്‍ പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവര്‍ അവരുടെ ദുരിതം വിവരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചു. വായ്പ എഴുതിത്തളളിയില്ലെങ്കില്‍ കൂട്ടത്തോടെ ദയാവധം നടത്താന്‍ അനുമതി നല്‍കണമെന്നതാണ് കത്തിലെ ഉളളടക്കം.

വിദര്‍ഭ മേഖലയില്‍ മറ്റെത് ഗ്രാമങ്ങളിലെ പോലെ തന്നെ ജലക്ഷാമം നേരിടുന്ന ഗ്രാമമാണ് ഇത്. സര്‍ക്കാരാണ് വായ്പ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വരുത്തുന്നതെന്നാണ് നിലവിലെ പരിതസ്ഥിതിയില്‍ കര്‍ഷകര്‍ പറയുന്നത്.വിള ഇന്‍ഷുറന്‍സ് അനുവദിക്കണമെന്നത് ഉള്‍പ്പെടെ മറ്റു ചില ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com