കൊന്നു, ആനക്കൊമ്പിനായി തുമ്പിക്കൈ വെട്ടിമാറ്റി, വാല്‍ വെട്ടിയെടുത്തു; മനുഷ്യര്‍ എത്ര ക്രൂരരാണെന്ന് ഈ ചിത്രങ്ങള്‍ പറയും

ഡോക്യുമെന്ററി ഫിലിം മേക്കറായ ജസ്റ്റിന്‍ സുള്ളിവാന്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിര്‍ത്തമാണ് ലോകത്തെ വേദനയില്‍ ആഴ്ത്തിയിരിക്കുന്നത്
കൊന്നു, ആനക്കൊമ്പിനായി തുമ്പിക്കൈ വെട്ടിമാറ്റി, വാല്‍ വെട്ടിയെടുത്തു; മനുഷ്യര്‍ എത്ര ക്രൂരരാണെന്ന് ഈ ചിത്രങ്ങള്‍ പറയും

മൃഗങ്ങളുടെ കൊമ്പിനും തോലിനുമെല്ലാം വേണ്ടി വന്യമൃഗങ്ങളെ ക്രൂരമായി വേട്ടയാടുന്നവരാണ് മനുഷ്യര്‍. നിരവധി മൃഗങ്ങളാണ് മനുഷ്യരുടെ പണക്കൊതിക്ക് ഇരയാവുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കണ്ണീരിലാഴ്ത്തുകയാണ് ഒരു വേട്ടയുടെ ചിത്രം. ഒരു ആനയെ ക്രൂരമായി കൊലപ്പെടുത്തി വെട്ടിനുറുക്കി ആനക്കൊമ്പ് കവര്‍ന്നതിന്റെ ചിത്രമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബോറ്റ്‌സ്വാനയില്‍ നിന്നുള്ളതാണ് ചിത്രം. 

ഡോക്യുമെന്ററി ഫിലിം മേക്കറായ ജസ്റ്റിന്‍ സുള്ളിവാന്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിര്‍ത്തമാണ് ലോകത്തെ വേദനയില്‍ ആഴ്ത്തിയിരിക്കുന്നത്. ആനയുടെ തുമ്പിക്കൈ അറുത്തുമാറ്റിയാണ് കൊമ്പ് കൈവശപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വാലും മുറിച്ചെടുത്തിരിക്കുകയാണ്. ചെയിന്‍സോ ഉപയോഗിച്ചാണ് വേട്ടക്കാര്‍ ആനയുടെ ശരീരം മുറിച്ചത്. രണ്ടായി കിടക്കുന്ന ആനയുടെ ശരീരം ജീര്‍ണിച്ച അവസ്ഥയിലാണ്. 

ഡിസ്‌കണക്ഷന്‍ എന്നാണ് സുള്ളിവാന്‍ ഈ ക്രൂരചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭീകരത അതേ രീതിയില്‍ ലോകത്തെ അറിയിക്കാന്‍ വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോറ്റ്‌സാനയില്‍ വേട്ട നിരോധനം എടുത്തകളഞ്ഞ സാഹചര്യത്തില്‍ ചിത്രം ചര്‍ച്ചയാകുന്നത് ആശ്വാസ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2014 നും 2018നും ഇടയില്‍ ആയിരക്കണക്കിന് മൃഗങ്ങളുടെ ജഡങ്ങളാണ് ബോറ്റ്‌സ്വാനയില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ മാസം വേട്ട നിരോധനം എടുത്തു കളഞ്ഞത്. മൃഗങ്ങള്‍ പെരുകുന്നത് കാര്‍ഷികവിളകള്‍ക്ക് നാശം വരുത്തുന്നുണ്ടെന്ന് പറഞ്ഞാണ് നിരോധനം നീക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com