താന്‍ കൂടെയുള്ളപ്പോള്‍ മറ്റൊരു പെണ്ണിനെ നോക്കി; വിമാനത്തില്‍വെച്ച് ഭര്‍ത്താവിന്റെ തല തല്ലിപ്പൊട്ടിച്ച് ഭാര്യ; വിഡിയോ

ഭര്‍ത്താവ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികയെ നോക്കിയതാണ് യുവതിയെ ദേഷ്യത്തിലാക്കിയത്
താന്‍ കൂടെയുള്ളപ്പോള്‍ മറ്റൊരു പെണ്ണിനെ നോക്കി; വിമാനത്തില്‍വെച്ച് ഭര്‍ത്താവിന്റെ തല തല്ലിപ്പൊട്ടിച്ച് ഭാര്യ; വിഡിയോ

ന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാനാവില്ല. പ്രത്യേകിച്ച് താന്‍ കൂടെയുള്ളപ്പോള്‍. ഇതിന്റെ ദേഷ്യത്തില്‍ ചില ഭാര്യമാര്‍ ഭര്‍ത്താവിന്റെ തല അടിച്ചു പോളിക്കാന്‍ പോലും മടിക്കില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വിഡിയോ തെളിയിക്കുന്നത് ഇതാണ്. തന്റെ കൂടെയുള്ളപ്പോള്‍ മറ്റ് സ്ത്രീകളെ നോക്കിയതിന്റെ പേരില്‍ ഭര്‍ത്താവിന്റെ തലതല്ലിപ്പൊട്ടിച്ചിരിക്കുകയാണ് ഭാര്യ. അങ്ങ് അമേരിക്കയില്‍ വിമാനത്തിനുള്ളില്‍ വെച്ചായിരുന്നു ഭാര്യയുടെ ക്രൂരത. 

മിയാമിയില്‍ നിന്നും ലോസ് അഞ്ചല്‍സിലേക്കുള്ള വിമാനത്തില്‍ കയറിയതായിരുന്നു ദമ്പതികള്‍. വിമാനത്തില്‍ കയറിയ സമയം മുതല്‍ക്ക് തന്നെ ഭര്‍ത്താവിനോടുള്ള കലിപ്പിലായിരുന്ന ഭാര്യ. ഇത് ശ്രദ്ധയില്‍പ്പെട്ട് വിമാനത്തിലെ ജീവനക്കാര്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. 

തുടര്‍ന്ന് ഭര്‍ത്താവ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികയെ നോക്കിയതാണ് യുവതിയെ ദേഷ്യത്തിലാക്കിയത്. കൈയില്‍ കിട്ടിയ ലാപ്‌ടോപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ മര്‍ദനം. 'ഇവരെന്നെ ഉപദ്രവിക്കുന്നു' എന്ന് നിലവിളിച്ചുകൊണ്ട് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടിയ ഭര്‍ത്താവിനെ പിന്തുടര്‍ന്ന് ചെന്നാണ് ഭാര്യ തലയ്ക്കടിച്ചത്. 'ഇനി മേലാല്‍ മറ്റ് സ്ത്രീകളെ നോക്കരുത്'എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ദേഷ്യം മാറാതെ യുവതി കൈകൊണ്ടും ഭര്‍ത്താവിനെ മര്‍ദിക്കുന്നുണ്ട്. വിമാനത്തിനുള്ളിലെ യാത്രികരാണ് തല്ല് വിഡിയോയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഇരുവരേയും വിമാനത്തില്‍ നിന്ന് പുറത്താക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com