ഒരു 'ഭീകരന്‍' ഇവിടെ ഒളിച്ചുറങ്ങുന്നുണ്ട്, കണ്ടെത്താമോ ? ; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് 'ചലഞ്ച്' , പിന്നാലെ 'ഭീകരനെ' പൊക്കി (വീഡിയോ)

ക്യൂന്‍സ് ലാന്‍ഡിലെ ഒരു വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
ഒരു 'ഭീകരന്‍' ഇവിടെ ഒളിച്ചുറങ്ങുന്നുണ്ട്, കണ്ടെത്താമോ ? ; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് 'ചലഞ്ച്' , പിന്നാലെ 'ഭീകരനെ' പൊക്കി (വീഡിയോ)


കാന്‍ബറ: ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡിലെ ഒരു വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ ഭീകരനെ കണ്ടുപിടിക്കാമോ എന്നാവശ്യപ്പെട്ട് ഒരു സംഘം ഇട്ട പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്. ഒരു കൂട്ടം പാമ്പുപിടുത്തക്കാരാണ് സോഷ്യല്‍ മീഡിയയില്‍ ഈ 'ചലഞ്ച്' മുന്നോട്ടുവെച്ചത്. 

ഒരു വീടിന്റെ ലീവിംഗ് ഏരിയയിലെ സോഫയില്‍ കിടന്നുറങ്ങുന്ന ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്താന്‍ ആവശ്യപ്പെട്ടുള്ള ചിത്രമാണ് ഇവര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ അരിച്ചു പെറുക്കിയിട്ടും ആര്‍ക്കും പാമ്പിനെ കണ്ടെത്താനായില്ല. 

ഇതോടൊണ് ചിത്രം വൈറലായത്. ചാലഞ്ച് ഏറ്റെടുത്ത പലരും പാമ്പിനെ കണ്ടെത്താനാകാതെ വന്നതോടെ, ഫോട്ടോഷോപ്പ് ചെയ്ത് പാമ്പിനെ ചിത്രത്തില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും ഭീകരന്‍ എവിടെയാണെന്ന് കൃത്യമായി പറയാനായില്ല. 

രാത്രിയായതോടെ സണ്‍ഷൈന്‍ കോസ്റ്റ് പാമ്പുപിടുത്ത സംഘം തന്നെ സസ്‌പെന്‍സ് പൊളിച്ചു. സുഖനിദ്രയിലായിരുന്ന ഭീകരന്റെ വീഡിയോ പുറത്തുവിട്ടു. സോഫയുടെ കുഷ്യന് പിന്നില്‍ ഒളിച്ചായിരുന്നു പാമ്പിന്റെ സുഖനിദ്ര. പാമ്പ് പിടുത്തക്കാര്‍ പിടികൂടിയ പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com