റോഡിന് സമീപം അഴുക്കുചാലില്‍ എട്ടടി നീളമുള്ള മുതല: രക്ഷപ്പെടുത്തി നദിയില്‍ വിട്ടു, വീഡിയോ

അഴുക്കുചാലിലൂടെ നീങ്ങുന്ന മുതലയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
റോഡിന് സമീപം അഴുക്കുചാലില്‍ എട്ടടി നീളമുള്ള മുതല: രക്ഷപ്പെടുത്തി നദിയില്‍ വിട്ടു, വീഡിയോ

മഹാരാഷ്ട്ര: റോഡരികിലെ അഴുക്കുചാലില്‍ കണ്ടെത്തിയ  മുതലയെ വനപാലകര്‍ രക്ഷപ്പെടുത്തി നദിയില്‍വിട്ടു. എട്ടടി നീളമുള്ള ഭീമന്‍ മുതലയെയാണ് റോഡിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ചിപ്ലുനിലാണ് സംഭവം. മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് ചിപ്ലുന്‍.

അഴുക്കുചാലിലൂടെ നീങ്ങുന്ന മുതലയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുംബൈ നഗരത്തിലാണ് ഇതെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍, മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം മുതലയെ രക്ഷപ്പെടുത്തിയതെന്ന് വനപാലകര്‍ വ്യക്തമാക്കി. 

കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിനിടെ സമീപത്തെ നദിയില്‍ നിന്നും വന്ന മുതല റോഡരികിലെ അഴുക്കുചാലില്‍ എത്തിയതാകാമെന്നാണ് കരുതുന്നത്. ഓടയില്‍നിന്ന് മുതലയുടെ ശബ്ദം കേട്ടതോടെയാണ് പ്രദേശവാസികള്‍ അഗ്‌നിശമന സേനയേയും വനപാലകരെയും വിവരം അറിയിച്ചത്. 

പരിക്കുകളൊന്നും കൂടാതെ തന്നെ മുതലയെ രക്ഷപ്പെടുത്തി നദിയില്‍ വിട്ടതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വെള്ളപ്പൊക്കത്തിനിടെ കുടുങ്ങിയ ഒരു പുള്ളിപ്പുലിയേയും നിരവധി പാമ്പുകളെയും ഇത്തരത്തില്‍ രക്ഷപ്പെടുത്തിയിരുന്നുവെന്നും വനപാലകര്‍ അവകാശപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com