ജീപ്പില്‍ കയറി പള്ളിയിലേക്ക്, പിന്നെ ഒരു പാട്ടും; കൊച്ചുമകന്റെ വിവാഹം ആഘോഷമാക്കി 'ടിക് ടോക്ക്' അമ്മാമ്മ; വിഡിയോ

ജീപ്പില്‍ കയറി പള്ളിയിലേക്ക്, പിന്നെ ഒരു പാട്ടും; കൊച്ചുമകന്റെ വിവാഹം ആഘോഷമാക്കി 'ടിക് ടോക്ക്' അമ്മാമ്മ; വിഡിയോ

ഇത്തവണ ടിക് ടോക് വിഡിയോയ്ക്ക് പകരം ഇരുവരുടേയും ആരാധകര്‍ക്കായി എത്തിയത് കല്യാണ വിഡിയോ ആയിരുന്നു

സകരമായ ടിക് ടോക് വിഡിയോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അമ്മാമ്മയും കൊച്ചുമകനും.  85 കാരി മേരി ജോസഫും കൊച്ചുമകന്‍ ജിന്‍സനും വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയ താരങ്ങളായത്. ഇപ്പോള്‍ ഇരുവരുടേയും വിഡിയോയ്ക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ടിക് ടോക് വിഡിയോയ്ക്ക് പകരം ഇരുവരുടേയും ആരാധകര്‍ക്കായി എത്തിയത് കല്യാണ വിഡിയോ ആയിരുന്നു. 

ജിന്‍സണിന്റെ കല്യാണ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ടിക് ടോക് വിഡിയോയിലേതു പോലെ അമ്മാമ്മ തന്നെയാണ് ഇതിലേയും താരം. കൊച്ചുമകന്റെ കല്യാണത്തിന് അമ്മാമ്മ കട്ടയ്ക്ക് കൂടെയുണ്ട്. ജിന്‍സണിനൊപ്പം തുറന്ന ജീപ്പിലാണ് അമ്മാമ്മയും പള്ളിയില്‍ എത്തിയത്. വിവാഹത്തിന് ശേഷം നടന്ന സല്‍ക്കാര സമയത്ത് വേദിയില്‍ കയറി പാട്ടുപാടാനും മറന്നില്ല. 

റോസ്മിയെയാണ് ജിന്‍സന്‍ വിവാഹം ചെയ്തത്. ഇരുവരുടേയും ടിക് ടോക് വിഡിയോ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കല്യാണ വിഡിയോയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com