ഹോട്ടല്‍മുറിയില്‍ കാമുകിക്കൊപ്പം; ഭര്‍ത്താവിനെ നഗ്നനാക്കി കാറിന് മുകളില്‍ നഗരം ചുറ്റിച്ച് ഭാര്യയുടെ പ്രതികാരം; വീഡിയോ 

ഹോട്ടല്‍ മുറിയില്‍ കാമുകിയുമൊത്താണ് ജൈറോ ഭാര്യയുടെ പിടിയിലായത്
ഹോട്ടല്‍മുറിയില്‍ കാമുകിക്കൊപ്പം; ഭര്‍ത്താവിനെ നഗ്നനാക്കി കാറിന് മുകളില്‍ നഗരം ചുറ്റിച്ച് ഭാര്യയുടെ പ്രതികാരം; വീഡിയോ 

ന്നെ വഞ്ചിച്ച ഭര്‍ത്താവിന് കടുത്ത ശിക്ഷ നല്‍കിയ ഭാര്യമാരുടെ കഥകള്‍ ഒരുപാടു പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കൊളംബിയക്കാരനായ ജൈറോ വര്‍ഗീസ് ഒരിക്കലും വിചാരിച്ചു കാണില്ല ഇത്രയും വലിയ ശിക്ഷ. നഗ്നനാക്കി നഗരം മുഴുവന്‍ ചുറ്റി കാണിച്ചാണ് ഭാര്യ പ്രതികാരം വീട്ടിയത്.ഹോട്ടല്‍ മുറിയില്‍ കാമുകിയുമൊത്താണ് ജൈറോ ഭാര്യയുടെ പിടിയിലായത്.

ഭാര്യ വിചിത്രമായ ശിക്ഷയാണ് ജൈറോയ്ക്ക് വിധിച്ചത്.ജൈറോയെ പൂര്‍ണ നഗ്‌നാക്കിയ ശേഷം തന്റെ എസ്‌യുവിന്റെ മുകളില്‍ കിടത്തി ഭാര്യ കാറോടിച്ചു.  പട്ടാപ്പകല്‍ നഗരം ചുറ്റിച്ചു. കണ്ടുനിന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ആദ്യം അമ്പരന്നു. പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി.  സംഭവം വലിയ വാര്‍ത്തയായതോടെ ജൈറോക്കെതിരെ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് പൊലീസ് കേസെടുത്തു. 

ബാരാന്‍ക്വില നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ജൈറോ കാമുകിയുമൊത്ത് ഭാര്യയുടെ മുന്നില്‍പ്പെട്ടത്. പിന്നാലെ ഭാര്യയുടെ കാലില്‍ വീണ് ജൈറോ മാപ്പപേക്ഷിച്ചു. ഏറെ നേരത്തെ വഴക്കിന് ശേഷം ഉപാധികളോടെ മാപ്പ് നല്‍കാമെന്ന് ഭാര്യ സമ്മതിച്ചു. തന്റെ വാഹനത്തിന് മുകളില്‍ നഗ്‌നനായി കയറണമെന്ന നിബന്ധനയാണ് ഭാര്യ മുന്നോട്ടുവെച്ചത്. 

നിബന്ധന അംഗീകരിച്ച ജൈറോ നഗരം ചുറ്റേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ല. തൂവാല കൊണ്ട് മുഖം മറച്ച്, പൂര്‍ണ നഗ്‌നനായി ജൈറോ വാഹനത്തിന് മുകളില്‍ കയറി. എന്നാല്‍ ഭാര്യ കാര്‍ ഓടിച്ചുതുടങ്ങിയതോടെ കയ്യില്‍ പിടിച്ചിരുന്ന തൂവാല പറന്നുപോയി.കണ്ടുനിന്നവരെല്ലാം അമ്പരപ്പോടെയാണ് ജൈറോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com