56 ടണ്‍ ഭാരമുള്ള പാലം അപ്രത്യക്ഷമായി; കള്ളന്‍ കൊണ്ടുപോയതാണെന്ന് നാട്ടുകാര്‍

75 അടി നീളത്തിലെ ഉപയോഗശൂന്യമായ പാലമാണ് കാണാതായിരിക്കുന്നത്
56 ടണ്‍ ഭാരമുള്ള പാലം അപ്രത്യക്ഷമായി; കള്ളന്‍ കൊണ്ടുപോയതാണെന്ന് നാട്ടുകാര്‍

ഷ്യയിലെ ആര്‍ക്ടിക് മേഖലയെ അമ്പരപ്പിച്ചുകൊണ്ട് ഒരു സംഭവമുണ്ടായിരിക്കുകയാണ്. 56 ടണ്‍ ഭാരമുള്ള ഒരു പാലം അപ്രത്യക്ഷമായി. നഷ്ടപ്പെട്ടത് എങ്ങനെയെന്ന ഒരു സൂചനയും നല്‍കാതെയാണ് പാലം അപ്രത്യക്ഷമായത്. റഷ്യയിലെ മുര്‍മാന്‍സ്‌ക് മേഖലയിലുള്ള ഉമ്പ നദിയ്ക്ക് കുറികെയുണ്ടായിരുന്ന 75 അടി നീളത്തിലെ ഉപയോഗശൂന്യമായ പാലമാണ് കാണാതായിരിക്കുന്നത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 

മെയ് 16 നാണ് പാലം കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്. പാലത്തിന്റെ മധ്യഭാഗം മുഴുവനും അപ്രത്യക്ഷമായ നിലയിലാണ്. തുടര്‍ന്ന് പാലത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമാകുന്നത്. പാലം വെള്ളത്തില്‍ വീണ് മുങ്ങിപ്പോയതിന്റെ യാതൊരു സൂചനകളും കാണാനില്ല. പാലം എടുത്തുകൊണ്ടുപോയതു പോലെ തന്നെയാണ്. ഇതോടെ പാലം മോഷണം പോയതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇരുമ്പില്‍ പണിത പാലം കള്ളന്മാര്‍ കൊണ്ടുപോയതായിരിക്കുമെന്നാണ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com