ചുറ്റികയ്ക്കടിച്ചിട്ടും കോഴിമുട്ട പൊട്ടിക്കാനാവാതെ സൈനികര്‍ ; മഞ്ഞിലുറഞ്ഞ് സിയാച്ചിന്‍, വിഡിയോ വൈറല്‍

പലപ്പോഴും മൈനസ് 70 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില.
ചുറ്റികയ്ക്കടിച്ചിട്ടും കോഴിമുട്ട പൊട്ടിക്കാനാവാതെ സൈനികര്‍ ; മഞ്ഞിലുറഞ്ഞ് സിയാച്ചിന്‍, വിഡിയോ വൈറല്‍

ന്യൂഡല്‍ഹി: മഞ്ഞുറഞ്ഞ സിയാച്ചിനില്‍ കോഴിമുട്ട പൊട്ടിക്കാന്‍ വരെ ചുറ്റികയെടുത്ത് സൈനികര്‍. പലതവണ ചുറ്റികയ്ക്ക് ആഞ്ഞടിച്ചിട്ടും കോഴിമുട്ട പൊട്ടിക്കാനാവാത്തതിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പഴച്ചാറുകളുടെ കുപ്പി തുറക്കാന്‍ ശ്രമിക്കുമ്പോള്‍ കുപ്പിക്കുള്ളില്‍ ഇഷ്ടിക പോലെ തണുത്തുറഞ്ഞിരിക്കുന്ന പഴച്ചാര്‍ 'കഷ്ണ'മാണ് കാണാന്‍ കഴിയുക. ഉടന്‍ തന്നെ അടുത്ത സൈനികന്‍ ചുറ്റിക ഉപയോഗിച്ച് കുപ്പി തുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതും വെറുതേയാകുകയാണ്.  ഒടുവില്‍ മുട്ടയെടുത്ത് വലിച്ചെറിയുന്നതായും വിഡിയോയില്‍ കാണാം. ഇങ്ങനെ എറിഞ്ഞാലും പൊട്ടാത്ത മുട്ടകളാണ് ഇതുപോലുള്ള സ്ഥലത്ത് നിങ്ങള്‍ക്ക് ലഭിക്കുകയെന്ന് തമാശയായി ഒരു സൈനികന്‍ പറയുമ്പോള്‍ കൂടെയുള്ളവര്‍ ചിരിക്കുന്നുണ്ട്. ഉരുളക്കിഴങ്ങും, തക്കാളിയും ഇഞ്ചിയുമെല്ലാം സൈനികര്‍ മുറിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

പലപ്പോഴും മൈനസ് 70 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. മഞ്ഞുപാളികള്‍ക്ക് നടുവിലെ  ജീവിതം ചിന്തിക്കാന്‍ പോലും അപ്പുറത്താണെന്നും ഭക്ഷണമുണ്ടാക്കാന്‍ വളരെ പ്രയാസപ്പെടാറുണ്ടെന്നും സൈനികര്‍ തന്നെ തുറന്ന് പറയുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 20,000 അടി ഉയരെ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ ബേസ് ക്യാമ്പ് ലോകത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ യുദ്ധമേഖലകളില്‍ ഒന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com