ആ വാക്കുകള്‍ അറംപറ്റി, വീട്ടിലേക്ക് പോകാന്‍ കൊതിച്ചവള്‍ മണ്ണിലേക്ക് മടങ്ങി

വീട്ടിലേക്ക് മടങ്ങാന്‍ നേരമായി എന്നാണ് റോഷ്‌നി സോഷ്യല്‍ മീഡിയയില്‍ അവസാനം കുറിച്ചത്
ആ വാക്കുകള്‍ അറംപറ്റി, വീട്ടിലേക്ക് പോകാന്‍ കൊതിച്ചവള്‍ മണ്ണിലേക്ക് മടങ്ങി

കഴിഞ്ഞ ദിവസം ദുബായിലുണ്ടായ ബസ് അപകടം ഇന്ത്യയ്ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്. ഏഴ് മലയാളികള്‍ അടക്കം 17 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇപ്പോള്‍ ലോകത്തിന് തീരാവേദന ആവുകയാണ് അപകടത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയും മോഡലുമായ റോഷ്‌നി മുല്‍ഛന്ദാനി. അവധി ആഘോഷം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാന്‍ കൊതിച്ച റോഷ്‌നിയുടെ മരണം ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ണീരിലാഴ്ത്തുകയാണ്. 

വീട്ടിലേക്ക് മടങ്ങാന്‍ നേരമായി എന്നാണ് റോഷ്‌നി സോഷ്യല്‍ മീഡിയയില്‍ അവസാനം കുറിച്ചത്. ആ വാക്കുകള്‍ അറംപറ്റിയതാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിപ്പിച്ചത്. രാജസ്ഥാനിലെ അജ്‌മേര്‍ സ്വദേശിനിയായ റോഷ്‌നി നീണ്ടനാളായി ദുബായിലായിരുന്നു. തന്റെ വീട് പോലെ കരുതിയിരുന്ന ദുബായിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും പാതി വഴിയില്‍ അവര്‍ ഓര്‍മയാവുകയായിരുന്നു. 

പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു റോഷ്‌നി സൗന്ദര്യ മത്സരങ്ങളിലും നിറസാന്നിധ്യമായിരുന്നു. ബാഗ് പാക്ക് ചെയ്ത് കാറിന് അടുത്തു നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് വീട്ടിലേക്ക് മടങ്ങിയെത്തുകയാണെന്ന് റോഷ്‌നി കുറിച്ചത്. ഒമാനിലെ സലാലയില്‍ നിന്നാണ് റോഷ്‌നി പോസ്റ്റിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അരലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുണ്ട് റോഷ്‌നിക്ക്. 

ബന്ധുവായ വിക്രം ജവാഹര്‍ താക്കൂറിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് റോഷ്‌നി ഒമാനില്‍ അവധി ആഘോഷിക്കാന്‍ പോയത്. അപകടത്തില്‍ വിക്രവും മരിച്ചു. റോഷ്‌നിയുടെ മൃതദേഹം ദുബായിലെ ജബല്‍ അലിയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com