പ്ലാവില പഴങ്കഥയാവും, ആട്ടിന്‍കുട്ടികള്‍ ഇനി കരയുക ചോക്ലേറ്റിന് വേണ്ടി ! 'മെംനെയ്കാ ചോക്ക്‌ലേറ്റു'മായി ശാസ്ത്രജ്ഞന്‍

പ്രോട്ടീനും ധാതുക്കളും കൊണ്ട് സമ്പന്നമാണ് ഈ ചോക്ലേറ്റ്. കൂടാതെ ശര്‍ക്കരയും ചേര്‍ത്തിട്ടുണ്ട്.
പ്ലാവില പഴങ്കഥയാവും, ആട്ടിന്‍കുട്ടികള്‍ ഇനി കരയുക ചോക്ലേറ്റിന് വേണ്ടി ! 'മെംനെയ്കാ ചോക്ക്‌ലേറ്റു'മായി ശാസ്ത്രജ്ഞന്‍


പട്‌ന:  പ്ലാവില കടിച്ചും കഞ്ഞിവെള്ളം കുടിച്ചും നടന്ന ആട്ടിന്‍കുട്ടികളൊക്കെ ദാ പഴഞ്ചാനാവുകയാണ്. ഇനിയങ്ങോട്ട് ചോക്ലേറ്റ് നുണഞ്ഞാവും ആട്ടിന്‍കുട്ടികള്‍ നടക്കുക. ബിഹാര്‍ കൃഷിവകുപ്പിലെ ശാസ്ത്രജ്ഞനായ ധര്‍മ്മേന്ദ്ര കുമാറാണ് ആട്ടിന്‍ കുട്ടികള്‍ക്കായുള്ള 'മെംനെയ്കാ ചോക്ലേറ്റ്' കണ്ട് പിടിച്ചത്. രണ്ട് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കഷ്ണം കഷ്ണമായി നുണഞ്ഞ് കഴിക്കാന്‍ പാകത്തിലുള്ള ചോക്ലേറ്റ് വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം പറയുന്നു.

പ്രോട്ടീനും ധാതുക്കളും കൊണ്ട് സമ്പന്നമാണ് ഈ ചോക്ലേറ്റ്. കൂടാതെ ശര്‍ക്കരയും ചേര്‍ത്തിട്ടുണ്ട്. അമ്മയാടില്‍ നിന്നും പാല്‍ കിട്ടാത്ത ആട്ടിന്‍കുട്ടികള്‍ക്ക് ചോക്ലേറ്റ് പൗഡര്‍ രൂപത്തിലാക്കി രണ്ടാഴ്ച കലക്കി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പേറ്റന്റ് ലഭിച്ചാല്‍ ഉടന്‍ ചോക്ലേറ്റ് വിപണിയില്‍ ഇറക്കാനാണ് തീരുമാനം. 

ചോക്ലേറ്റ് കഴിക്കുന്ന ആട്ടിന്‍കുട്ടിക്ക് ഒരു ദിവസം 40 മുതല്‍ 50 ഗ്രാം വരെ ഭാരം വയ്ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു കിലോചോക്ലേറ്റിന് നിലവില്‍ 60 രൂപയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com