'അമ്മയുടെ വിവാഹമായിരുന്നു, പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്'; മകന്റെ കുറിപ്പ്

'അമ്മയുടെ വിവാഹമായിരുന്നു, പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്'; മകന്റെ കുറിപ്പ്

ഇരുപത്തിമൂന്ന് കാരനായ ഗോകുല്‍ ശ്രീധറാണ് അമ്മയുടെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്

മ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് മകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇരുപത്തിമൂന്ന് കാരനായ ഗോകുല്‍ ശ്രീധറാണ് അമ്മയുടെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത് എന്നാണ് ഗോകുല്‍ കുറിക്കുന്നത്.

ആദ്യ വിവാഹത്തില്‍ നിന്ന് അമ്മ അനുഭവിച്ച വേദനയും ദുഃഖവും പങ്കുവെക്കാനും ഗോകുല്‍ മറന്നില്ല. യൗവനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മയ്ക്ക് ഒരുപാട് സ്വപ്‌നങ്ങളും ഉയരങ്ങളും കീഴടക്കാനുണ്ടെന്നാണ് മകന്റെ വാക്കുകള്‍. 

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗോകുലിന്റെ അച്ഛനും അമ്മയും വിവാഹമോചനം നേടുന്നത്. പിന്നീട് അമ്മ മിനി ജീവിച്ചത് ഗോകുലിന് വേണ്ടിയായിരുന്നു. അധ്യാപികയായിരുന്ന മിനി കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീട് ലൈബ്രേറിയനായി ജോലിയ്ക്ക് കയറിയ മിനി ഇതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ജീവിതം നീക്കിയത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് കുറിപ്പ്. 

ഗോകുലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

'അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്നു ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്? അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട്... നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com