ക്ലാസ് റൂമില്‍ ഇരുന്ന് പാട്ടുപാടുന്ന കൊച്ചുമിടുക്കി; കേട്ടു നോക്കൂ, നിങ്ങളുടെ മനസു നിറയ്ക്കും; വീഡിയോ

ആരെയും അതിശയിപ്പിക്കുന്ന രീതിയില്‍ പാട്ടു പുസ്തകത്തില്‍ നോക്കി ഭാവാര്‍ദ്രമായാണ് ശ്രീക്കുട്ടി പാടുന്നത്
ക്ലാസ് റൂമില്‍ ഇരുന്ന് പാട്ടുപാടുന്ന കൊച്ചുമിടുക്കി; കേട്ടു നോക്കൂ, നിങ്ങളുടെ മനസു നിറയ്ക്കും; വീഡിയോ

ക്ലാസ് റൂമില്‍ ഇരുന്ന് തന്റെ പാട്ടുബുക്കില്‍ വിരലോടിച്ചുകൊണ്ട് പാടുകയാണ് ശ്രീക്കുട്ടി. 'ചൂളമടിച്ചു കറങ്ങി നടക്കും ചോലക്കുയിലിന് കല്യാണം'. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ശ്രീക്കുട്ടി എന്ന കൊച്ചു മിടുക്കിയുടെ ഗാനം. ആരെയും അതിശയിപ്പിക്കുന്ന രീതിയില്‍ പാട്ടു പുസ്തകത്തില്‍ നോക്കി ഭാവാര്‍ദ്രമായാണ് ശ്രീക്കുട്ടി പാടുന്നത്. 

'ശ്രീക്കുട്ടി എത്ര മനോഹരമായാണ് പാടുന്നത്. കേട്ടാല്‍ ഒരു ലൈക്ക് കൊടുക്കാന്‍ ആര്‍ക്കും തോന്നും' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശരിയാണ്. ഈ ഗാനം കേട്ടാല്‍ ആരായാലും ലൈക്ക് അടിച്ചുപോകും. അനുപല്ലവിയില്‍ തുടങ്ങി പല്ലവിയില്‍ അവസാനിക്കുന്ന് രീതിയിലാണ് ശ്രീക്കുട്ടി പാടുന്നത്. മയിലാഞ്ചിക്കുന്നിന്‍ മേലെ എന്ന വരിയില്‍ തുടങ്ങുന്ന ശ്രീക്കുട്ടിയുടെ ഗാനം ആരുടേയും ഹൃദയം കീഴടക്കുന്നതാണ്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഈ കൊച്ചുമിടുക്കിയെ തേടി വലിയ അവസരങ്ങള്‍ വരുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഗാനമാണ് ഇത്. ചിത്ര പാടിയിരിക്കുന്ന ഹിറ്റ് ഗാനം അതിമനോഹരമായാണ് ശ്രീക്കുട്ടി പാടിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com