അന്ന് ദാരിദ്ര്യമായിരുന്നു, പഠിക്കാന്‍ പണം കണ്ടെത്തിയത് പശുവളര്‍ത്തലിലൂടെ, വന്യമൃഗങ്ങളോട് മല്ലിട്ടത് മനോധൈര്യം തന്നു: ജീവിതം തുറന്ന് പറഞ്ഞ് ടിക്കാറാം മീണ

ദാരിദ്ര്യവും തോല്‍വിയും പാഠങ്ങള്‍ പഠിപ്പിച്ചു തരുമെന്നും അദ്ദേഹം പറഞ്ഞു
അന്ന് ദാരിദ്ര്യമായിരുന്നു, പഠിക്കാന്‍ പണം കണ്ടെത്തിയത് പശുവളര്‍ത്തലിലൂടെ, വന്യമൃഗങ്ങളോട് മല്ലിട്ടത് മനോധൈര്യം തന്നു: ജീവിതം തുറന്ന് പറഞ്ഞ് ടിക്കാറാം മീണ

കൊച്ചി: പശുവളര്‍ത്തലിലൂടെ സ്വരൂപിച്ച പണം വിനിയോഗിച്ചാണ് ഉന്നത പഠനം സാധ്യമാക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.ദാരിദ്ര്യവും തോല്‍വിയും പാഠങ്ങള്‍ പഠിപ്പിച്ചു തരുമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കുകയായിരുന്നു ടിക്കാറാം മീണ.

വന്യമൃഗങ്ങളോട് മല്ലിട്ടു കാടിനോട് ചേര്‍ന്ന ഗ്രാമത്തില്‍ വളര്‍ന്നത് എന്തിനെയും നേരിടാനുളള മനോധൈര്യം തന്നു. പശുക്കളെ വളര്‍ത്തി ഉപജീവനം കണ്ടെത്തേണ്ടി വന്നത് ഉന്നതപഠനം സാധ്യമാക്കി ജീവിതം മെച്ചപ്പെടുത്തണമെന്ന ചിന്ത വളര്‍ത്തി. ഇതിനെല്ലാം പ്രചോദനമായ മാതാപിതാക്കളാണ് തന്റെ ഹീറൊകള്‍. തോല്‍വിയില്‍ നിന്നും പഠിക്കുവാനും ആരെയും ഭയക്കാതെ സത്യത്തിന് വേണ്ടി നിലകൊളളുവാനും ജീവിതം പഠിപ്പിച്ചുവെന്നും ടിക്കാറാം മീണ പറഞ്ഞു.

സത്യത്തിനായി നിലകൊളളുന്നവരെ ജനങ്ങള്‍ എന്നും ബഹുമാനിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളം സമ്മാനിച്ചത് മികച്ച അനുഭവങ്ങളാണ്. കേരള ജനതയ്ക്ക് പ്രത്യേകിച്ച് ഇവിടത്തെ സ്ത്രീകള്‍ക്ക് ഒരു ബിഗ് സല്യൂട്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com