ആ ആള്‍ക്കൂട്ടം കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ പോലും ശങ്കിച്ചുകാണും, പക്ഷേ...(വീഡിയോ)

കുറ്റവാളി കൈമാറ്റബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ നടന്ന പ്രക്ഷോഭം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു
ആ ആള്‍ക്കൂട്ടം കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ പോലും ശങ്കിച്ചുകാണും, പക്ഷേ...(വീഡിയോ)

കുറ്റവാളി കൈമാറ്റബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ നടന്ന പ്രക്ഷോഭം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചൈനയ്ക്ക് ഹോങ്കോങ് പൗരന്‍മാരെ കൈമാറുന്ന ബില്ലിനെതിരായ ശതക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ബില്‍ പാസാക്കുന്നതില്‍ നിന്ന് ഹോങ്കോങ് ഭരണകൂടം പിന്‍മാറിയിരുന്നു. ഹോങ്കോങിനെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിലെ ഒരു ലീഡിയോ ആണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. 

തെരുവിലിറങ്ങിയ ഒരു ജനക്കൂട്ടത്തിന്റ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ആംബലന്‍സിന് വഴിയൊരുക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രതിഷേധം ആളിക്കത്തുന്നതിനിടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. റോഡ് നിറയെ പ്രക്ഷോഭകാരികള്‍ മാത്രം. അപ്പോഴാണ് അതു വഴി ഒരു ആംബുലന്‍സ് ചീറിപ്പാഞ്ഞു വന്നത്. ഉറപ്പായും ഈ വലിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് എങ്ങനെ പുറത്തുകടക്കുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഉറപ്പായും ശങ്കിച്ചുകാണണം.  പൊടുന്നനെ ആ ജനസാഗരം രണ്ടായി മാറി. കൃത്യം ആംബുലന്‍സിന് പോകാനുള്ള വഴി അളന്ന് മുറിച്ച് ഇരു വശങ്ങളിലേക്കും മാറി. ആംബുലന്‍സ് കടന്നുപോയതിന് ശേഷം വീണ്ടും ഒന്നാകുകയും ചെയ്തു. പ്രക്ഷോഭകാരികളുടെ ഈ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com