കൊല്ലപ്പെട്ട സൈനികന് കൂട്ടുകാരുടെ സ്‌നേഹം: സഹോദരിയുടെ വിവാഹം കെങ്കേമമാക്കി 50 കമാന്‍ഡോകള്‍ 

ജ്യോതിയുടെ മാതാവ് മാലതി ദേവിയും ഭാര്യ സുഷമയുമാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്ന് അശോകചക്ര ഏറ്റുവാങ്ങിയത്. 
കൊല്ലപ്പെട്ട സൈനികന് കൂട്ടുകാരുടെ സ്‌നേഹം: സഹോദരിയുടെ വിവാഹം കെങ്കേമമാക്കി 50 കമാന്‍ഡോകള്‍ 

റ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റവും ഗംഭീരമായി നടത്തി സൈനികര്‍. 2017 നവംബറിലാണ് ഐഎഎഫ് ഗരുഡ് കമാന്‍ഡോ ജ്യോതി പ്രകാശ് നിരാല ജമ്മുകാശ്മീരിലെ ബന്ദിപ്പുരയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ 50 സൈനികരാണ് ഇവരുടെ വീട്ടിലെത്തിയത്. 

തീവ്രവാദികളോടു പോരാടി അനേകം പേരുടെ ജീവന്‍ സംരക്ഷിച്ചതു കൊണ്ട് ജ്യോതി പ്രകാശ് നിരാലയേ 2018ല്‍ രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു. ജ്യോതിയുടെ മാതാവ് മാലതി ദേവിയും ഭാര്യ സുഷമയുമാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്ന് അശോകചക്ര ഏറ്റുവാങ്ങിയത്. 

ശശികലയുടെ വിവാഹത്തിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ജ്യോതിയുടെ ഒപ്പം ജോലി ചെയ്തിരുന്ന 50 കമാന്‍ഡോകള്‍ വീട്ടില്‍ എത്തി സഹോദരന്റെ സ്ഥാനത്തു നിന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 50 ഗരുഡ് കമാന്‍ഡോകളാണ് ജ്യോതി പ്രകാശിന്റെ വീട്ടിലെത്തിയത്.  

വധുവിന്റെ കാല്‍പ്പാദങ്ങള്‍ നിലത്തുപതിയാതെ മുട്ടുകുത്തി ഇരുന്ന് ഓരോ ചുവടും അവര്‍ 50 പേര്‍ ചേര്‍ന്ന് കൈകളില്‍ ഏറ്റുവാങ്ങിയാണ് മണ്ഡപത്തിലേയ്ക്ക് എത്തിച്ചത്. മൂന്നു സഹോദരിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ജ്യോതി. ജ്യോതിയുടെ മരണത്തോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെട്ടു. ശശികലയുടെ വിവാഹം നടത്താനായി സൈനികര്‍ അഞ്ചുലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് നല്‍കിരുന്നു. 
 
വിവാഹം നിശ്ചയിച്ചതിനു ശേഷം ജ്യോതിയുടെ പിതാവ് എയര്‍ ചീഫ് മാര്‍ഷലിനും ഗരുഡ് കമാന്‍ഡോ യൂണിറ്റിനും ക്ഷണക്കത്ത് അയക്കുകയായിരുന്നു. ജ്യോതി തങ്ങളുടെ സഹോദരനാണെന്നും അതുകൊണ്ട് തന്നെ ശശികലയുടെ വിവാഹത്തിന് എത്താന്‍ ഞങ്ങള്‍ കടപ്പെട്ടവരാണെന്നും ഇവര്‍ പറഞ്ഞു. ശശികലയുടെ ഭര്‍ത്താവ് സുജിത് കുമാര്‍ ബാംഗ്ലൂരില്‍ ലോക്കോ പൈലറ്റാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com