'നീ ഇവിടെ നില്‍ക്ക്, ബോള്‍ ഞാന്‍ എടുത്തുതരാം'; പുഴയില്‍ വീഴാതെ കുഞ്ഞിനെ രക്ഷിക്കുന്ന നായ; വൈറലായി വീഡിയോ

പുഴയില്‍ വീണ ബോള്‍ എടുക്കാന്‍ വെള്ളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്
'നീ ഇവിടെ നില്‍ക്ക്, ബോള്‍ ഞാന്‍ എടുത്തുതരാം'; പുഴയില്‍ വീഴാതെ കുഞ്ഞിനെ രക്ഷിക്കുന്ന നായ; വൈറലായി വീഡിയോ

ളര്‍ത്തു മൃഗങ്ങളുടെ സ്‌നേഹത്തെക്കുറിച്ച് പറയുന്ന നിരവധി വീഡിയോകള്‍ പുറത്തുവരാറുണ്ട്. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചു തരാന്‍ വരെ മൃഗങ്ങള്‍ തയാറാവുമെന്ന് തെളിയിക്കുന്നതാണ് ഓരോ വീഡിയോകളും. സ്വന്തം ജീവന്‍ പോലും മറന്നായിരിക്കും തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി അവര്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കുഞ്ഞിനൊപ്പമുള്ള പട്ടിയുടെ വീഡിയോ ആണ്. 

പുഴയില്‍ വീണ ബോള്‍ എടുക്കാന്‍ വെള്ളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇത് കണ്ട വളര്‍ത്തു നായ ഓടി വന്ന് കുഞ്ഞിന്റെ ഉടുപ്പിന് വലിച്ച് പിന്നോട്ടു കൊണ്ടുപോകും. ശക്തിയായുള്ള വലിയില്‍ കുഞ്ഞ് താഴെ ഇരുന്നു പോകുന്നുണ്ട്. ഇനി അവള്‍ ഓടി വെള്ളത്തിന് അടുത്തേക്ക് പോകില്ല എന്ന ഉറപ്പാക്കിയതിന് പിന്നാലെ പുഴയില്‍ ഇറങ്ങി ബോള്‍ എടുക്കുകയാണ് നായ. 16 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആരുടേയും മനംകവരുന്നതാണ്. 

ഫിസിക്‌സ് ആസ്‌ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 96,000 പേരാണ് വീഡിയോ റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. 3.42 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടു. മൃഗങ്ങള്‍ എത്ര കരുതലുള്ളവരാണ് എന്നാണ് വീഡിയോ കാണിച്ചു തരുന്നത് എന്നാണ് പലരും പറയുന്നത്. മനുഷ്യന്മാരെക്കാള്‍ ഒരു പടി മുകളിലാണ് മൃഗങ്ങളുടെ സ്ഥാനമെന്ന് പറയുന്നവരുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വീഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com