ബസിനു മുകളില്‍ 'ബസ് ഡേ ആഘോഷം' ; ബ്രേക്കിട്ടപ്പോള്‍ ചറപറ താഴേക്ക് ; ഞെട്ടിക്കുന്ന വീഡിയോ

മുന്നോട്ടുനീങ്ങിയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുകളിലിരുന്ന കുട്ടികള്‍ ചറപറേന്ന് താഴെ റോഡില്‍ പതിച്ചു
ബസിനു മുകളില്‍ 'ബസ് ഡേ ആഘോഷം' ; ബ്രേക്കിട്ടപ്പോള്‍ ചറപറ താഴേക്ക് ; ഞെട്ടിക്കുന്ന വീഡിയോ

ചെന്നൈ : ചെന്നൈയില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന ബസ് ഡേ ആഘോഷം. ഏതാണ്ട് 30 ലേറെ വിദ്യാര്‍ത്ഥികള്‍ ഓടുന്ന ബസിന് മുകളില്‍ കയറിയിരുന്നാണ് ബസ് ഡേ ആഘോഷിച്ചത്. മുന്നോട്ടുനീങ്ങിയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുകളിലിരുന്ന കുട്ടികള്‍ ചറപറേന്ന് താഴെ റോഡില്‍ പതിച്ചു. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റോഡില്‍ പതിച്ച കുട്ടികള്‍ ബസിന് മുന്നിലാണ് വീണത്. ബസ് അല്‍പ്പം മുന്നോട്ടു നീങ്ങിയിരുന്നു എങ്കില്‍ നിരവധി കുട്ടികള്‍ ബസ്സിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു പോയേനെ എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ചെന്നൈ പച്ചെയ്യപ്പ കോളേജ്, അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവയിലെ വിദ്യാര്‍ത്ഥികളാണ് അതിസാഹസിക പ്രകടനത്തിന് മുതിര്‍ന്നത്. 

ബസിന്റെ കോണിയിലൂടെയും വശത്തെ ജനാലകമ്പികളിലും പിടിച്ചാണ് കുട്ടികള്‍ വാഹനത്തിന്റെ മേല്‍ക്കുരയില്‍ കയറിപ്പറ്റിയത്. ബസിന് മുകളിലിരുന്ന് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബസ് ബ്രേക്കിട്ടപ്പോള്‍ കുട്ടികള്‍ താഴേക്ക് പതിക്കുകയായിരുന്നു.

സംഭവത്തില്‍ 20 ഓളം വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു ശല്യം ഉണ്ടാക്കി എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോളേജ് അധികൃതരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com