'ഞങ്ങളെന്താ വിഡ്ഢികളാണോ?' ഒരു കുഞ്ഞിനും ഞങ്ങള്‍ ലിച്ചിപ്പഴം കൊടുത്തിട്ടില്ല 

ലിച്ചി ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് അറിഞ്ഞാന്‍ പിന്നെ ഞങ്ങളെന്തിനാണ് അത് അവര്‍ക്ക് നല്‍കുന്നത്? ഞങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കില്ലേ?
'ഞങ്ങളെന്താ വിഡ്ഢികളാണോ?' ഒരു കുഞ്ഞിനും ഞങ്ങള്‍ ലിച്ചിപ്പഴം കൊടുത്തിട്ടില്ല 

നൂറിലധികം കുരുന്നുകളാണ് അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രം (മസ്തിഷ്‌ക വീക്കം) ബാധിച്ച് മരണത്തിന് കീഴടങ്ങിക്കഴിഞ്ഞത്. ബീഹാറില്‍ പിടിമുറുക്കിയ രോഗം രാജ്യത്തെയാകെ ആശങ്കയിലാക്കികഴിഞ്ഞു. രോഗകാരണത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഏറെയും. ലിച്ചിപ്പഴമാണ് രോഗമുണ്ടാക്കുന്നത് എന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് ഏറ്റവും ഒടുവില്‍ നിറയുന്നത്. എന്നാല്‍ ലിച്ചിപ്പഴമല്ല കാരണമെന്നും അങ്ങനെ വിശ്വസിക്കാന്‍ തങ്ങളാരും വിഡ്ഢികളല്ലെന്നുമാണ് മുസാഫര്‍പ്പൂരിലെ ഗ്രാമവാസികള്‍ പറയുന്നത്. 

മാധ്യമങ്ങളില്‍ മരണത്തിന് കാരണം ലിച്ചിപ്പഴമാണെന്ന വാര്‍ത്ത ആവര്‍ത്തിച്ച് വരുമ്പോള്‍ പ്രകോപിതരാകുകയാണ് ഇവര്‍. ഈ വാര്‍ത്ത അറിയാന്‍ ബിഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ പോലും ഇനിയാരും ബാക്കിയുണ്ടാകില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 'ലിച്ചി ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് അറിഞ്ഞാന്‍ പിന്നെ ഞങ്ങളെന്തിനാണ് അത് അവര്‍ക്ക് നല്‍കുന്നത്? ഞങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കില്ലേ?', എന്നിങ്ങനെയാണ് ഗ്രാമവാസികളുടെ ചോദ്യം. 

ജോലിക്കാരായ മാതാപിതാക്കള്‍ പണിക്ക് പോകുമ്പോള്‍ തനിച്ചാകുന്ന കുട്ടികള്‍ ലിച്ചിപഴങ്ങള്‍ കഴിക്കാനുള്ള സാധ്യതപോലും ചൂണ്ടിക്കാണിക്കുന്നുണ്ട്്. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നാണ് ഗ്രാമവാസികളുടെ വാക്കുകള്‍. "കുട്ടികളുടെ മരണത്തിന് കാരണം ലിച്ചിപഴമാണെന്ന് പറഞ്ഞാല്‍ അത് ഇവിടെയുള്ളവര്‍ വിശ്വസിക്കില്ല. തങ്ങള്‍ കുട്ടികള്‍ക്ക് മാത്രമല്ല വീട്ടിലുള്ള മുതിര്‍ന്നവര്‍ക്ക് വേണ്ടിപ്പോലും ഇപ്പോള്‍ ലിച്ചിപഴങ്ങള്‍ വാങ്ങാറില്ല", അവര്‍ പറയുന്നു. 

ഗ്രാമവാസികള്‍ ഈ വിഷയത്തെക്കുറിച്ച് അജ്ഞരാണെന്നും അവര്‍ക്ക് വേണ്ട ബോധവത്കരണം നല്‍കിയാല്‍ എഇഎസ് കേസുകള്‍ കുറയ്ക്കാമെന്നുമാണ് മാധ്യമങ്ങളില്‍ സ്ഥിരമായി പറയുന്നത്. എന്നാല്‍ തങ്ങള്‍ കുട്ടികളെ ലിച്ചി കഴിക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റിയിരിക്കുന്ന വസ്തുത മാധ്യമങ്ങളും അധികാരികളും അംഗീകരിക്കാന്‍ മടിക്കുന്നതില്‍ ഇവര്‍ നിരാശരാണ്. 

അസഹനീയമായ ചൂടാണ് മരണകാരണമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ആശുപത്രിയിലാകുന്നതിന്റെ തലേദിവസം രാത്രി കുട്ടി അത്താഴം കഴിച്ചിരുന്നെന്നും, ലിച്ചിപ്പഴം കഴിച്ചല്ല മകന്‍ ഉറങ്ങാന്‍ കിടന്നതെന്നും മരണത്തിന് കീഴടങ്ങിയ കുരുന്നുകളുടെ മാതാപിതാക്കള്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ മകള്‍ക്ക് തളര്‍ച്ച കണ്ടുതുടങ്ങിയതിന്റെ തലേദിവസം വെയിലത്ത് കളിക്കാന്‍ ഇറങ്ങിയിരുന്നെന്ന് ഇവരില്‍ പലരും പറയുന്നുമുണ്ട്. 

വ്യാഴാഴ്ച നാല് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നത് ഒരുതരത്തില്‍ ഇവിടെയുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ മരണങ്ങള്‍ക്ക് അവസാനമായി എന്ന പ്രതീക്ഷയാണ് ഇവര്‍ക്കൊക്കെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com