ഒരു ഒച്ച് ജപ്പാന്‍ റെയില്‍വേയെ മുള്‍മുനയില്‍ നിര്‍ത്തിയത് ആഴ്ചകളോളം, ദുരിതത്തിലായത് 12,000 യാത്രക്കാര്‍; കഥയിങ്ങനെ 

വൈദ്യുതി തകരാറ് മൂലം  26 ട്രെയിന്‍ സര്‍വീസുകളാണ്റദ്ദാക്കിയത്
ഒരു ഒച്ച് ജപ്പാന്‍ റെയില്‍വേയെ മുള്‍മുനയില്‍ നിര്‍ത്തിയത് ആഴ്ചകളോളം, ദുരിതത്തിലായത് 12,000 യാത്രക്കാര്‍; കഥയിങ്ങനെ 

ടോക്കിയോ:  ഒച്ച് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക ആരെയും ഉപദ്രവിക്കാത്ത ഒരു ജീവി എന്നതാണ്. ഒരു ഒച്ച് ഒരു രാജ്യത്തെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി എന്ന് പറയുമ്പോള്‍ വിശ്വസിച്ചു എന്ന് വരില്ല. എന്നാല്‍ ജപ്പാനില്‍ ഒച്ച് എന്ന് കേള്‍ക്കുമ്പോള്‍ പേടിസ്വപ്‌നമാണ്. അത്രയ്ക്ക് ഉപദ്രവമാണ് ഒരു ഒച്ചില്‍ നിന്നും അവര്‍ക്കുണ്ടായത്.

ദക്ഷിണ ജപ്പാനിലാണ് സംഭവം.  വൈദ്യുതി തകരാറുമൂലം ആഴ്ചകളോളമാണ് ഇവിടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. നിരവധി സര്‍വീസുകള്‍ നിലച്ചു. 12000 യാത്രക്കാരെ നേരിട്ടു ബാധിച്ചു. തുടര്‍ന്ന് ഇതിന്റെ യഥാര്‍ത്ഥ കാരണം തേടിയുളള കയൂഷ് റെയില്‍വേ കമ്പനിയുടെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്. ഒച്ചാണ് ഈ വൈദ്യുതി തകരാറിന് കാരണമെന്നാണ് കണ്ടെത്തിയത്.

വൈദ്യുതി തകരാറ് മൂലം  26 ട്രെയിന്‍ സര്‍വീസുകളാണ് കയൂഷ് കമ്പനി റദ്ദാക്കിയത്. മറ്റു ട്രെയിനുകള്‍ വൈകിയോടാനും ഇത് ഇടയാക്കി. സമയനിഷ്ഠ പാലിച്ച് കാര്യക്ഷമതയോടെ സര്‍വീസ് നടത്തിയിരുന്ന കമ്പനിയെന്ന സല്‍പ്പേരിനാണ് ഇത് കളങ്കം ചാര്‍ത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഒച്ചില്‍ എത്തിയത്.

വൈദ്യുതി തകരാറിന് കാരണം കീടങ്ങള്‍ ആയിരിക്കുമെന്നാണ് കമ്പനി ആദ്യം കണക്കുകൂട്ടിയിരുന്നത്. തുടര്‍ന്ന് റെയില്‍വേ ട്രാക്കിന് സമീപം സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കല്‍ പവര്‍ സംവിധാനം പരിശോധിച്ചപ്പോഴാണ് കാരണം തിരിച്ചറിഞ്ഞത്. ഈ സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം.ഇതിന് കാരണം ഒച്ചാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീപൊളളലേറ്റ് ഒച്ച് ചത്തുപോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതൊരു അപൂര്‍വ സംഭവമാണെന്നാണ് അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com