വരനില്ലാത്തൊരു പ്രീ വെഡ്ഡിങ് ഷൂട്ടോ? സിനിമയെ വെല്ലുന്ന ദൃശ്യങ്ങളുമായി ഒരു പാലക്കാടന്‍ സേവ് ദി ഡേറ്റ് വിഡിയോ 

കല്യാണപ്പെണ്ണ് മാത്രം അഭിനയിച്ച ഒരു കിടുക്കന്‍ പ്രീ വെഡ്ഡിങ് വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്
വരനില്ലാത്തൊരു പ്രീ വെഡ്ഡിങ് ഷൂട്ടോ? സിനിമയെ വെല്ലുന്ന ദൃശ്യങ്ങളുമായി ഒരു പാലക്കാടന്‍ സേവ് ദി ഡേറ്റ് വിഡിയോ 

ടലാസില്‍ പ്രിന്റ് ചെയ്ത വിവാഹ ക്ഷണക്കത്തില്ലെങ്കിലും ഒരു സേവ് ദി ഡേറ്റ് വിഡിയോ നിര്‍ബന്ധമായും വേണമെന്നാണ് പുതുതലമുറയുടെ ഡിമാന്റ്. എന്നാല്‍ സേവ് ദി ഡേറ്റ് ഷൂട്ട് ചെയ്യാന്‍ ചെക്കനെ കിട്ടിയില്ലെങ്കിലോ?  കല്യാണപ്പെണ്ണ് മാത്രം അഭിനയിച്ച ഒരു കിടുക്കന്‍ പ്രീ വെഡ്ഡിങ് വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

പാലക്കാട് സ്വദേശിയായ ലക്ഷ്മിയുടെ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വിഡിയോയില്‍ ചെന്നൈക്കാരന്‍ ചെക്കന്‍ അരവിന്ദിന്റെ പൊടി പോലും കാണാനില്ല. പക്ഷെ സിനിമയെ വെല്ലുന്ന ദൃശ്യങ്ങളോടെ ഒരുക്കിയ വിഡിയോ കണ്ടവരൊക്കെ കൈയ്യടിച്ചു പാസാക്കി.

വധുവും വരനും ഒന്നിച്ചെത്തിയുള്ള റൊമാന്റിക് ദൃശ്യങ്ങളാണ് സേവ് ദ ഡേറ്റ് വിഡിയോകളില്‍ പതിവെങ്കില്‍ ലക്ഷ്മിയുടെയും അരവിന്ദിന്റെയും കാര്യത്തില്‍ അതത്ര എളുപ്പമായിരുന്നില്ല. ജര്‍മനിയില്‍ ജോലി ചെയ്യുന്ന അരവിന്ദ് വിവാഹത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ മാത്രമേ നാട്ടിലെത്തൂ. എങ്കിലും സേവ് ദി ഡേറ്റ് ഒരുക്കണമെന്ന ലക്ഷ്മിയുടെ നിര്‍ബന്ധമാണ് മനോഹരമായൊരു വിഡിയോയില്‍ കലാശിച്ചത്.

പാലക്കാട് കല്‍പ്പാത്തിയിലെ സുന്ദരമായ തെരുവുകളും കെട്ടിടങ്ങളുടെ അകത്തളങ്ങളുമാണ് വിഡിയോയുടെ പശ്ചാത്തലം. തമിഴ് മണമുള്ള കല്‍പ്പാത്തി തെരുവുകള്‍ക്കും നാടന്‍ ലുക്കിലുള്ള വധുവിനും കൂട്ടായി 'നറുമുഗയേ നറുമുഗയേ...' എന്ന ഗാനവും. തൃപ്പൂണിത്തുറയിലെ എംഡി ഫിലിംസ് ഡയറക്ടര്‍ മിഥുന്‍ ദേവ് ആണ് ഈ ആശയത്തിന് പിന്നില്‍.

"ലക്ഷ്മിയുടെ വീട് ഒരു അഗ്രഹാരം പോലെ തന്നെയാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണെങ്കിലും വീട്ടില്‍ പിന്തുടരുന്നത് തമിഴ് ബ്രാഹ്മിണ്‍ രീതിയാണ്. വളരെ എക്‌സ്പ്രസീവായി ക്യാമറയ്ക്ക് മുന്നില്‍ എല്ലാം ചെയ്തു. അപ്പോഴാണ് നൃത്തം ചെയ്യുമെന്ന് അറിഞ്ഞത്. അങ്ങനെ ഈ തീമിലേയ്ക്ക് എത്തുകയായിരുന്നു", മിഥുന്‍ പറയുന്നു.

വരന്റെ സാന്നിദ്ധ്യമില്ലാതെ വിഡിയോ പൂര്‍ത്തീകരിക്കുക എന്നതായിരുന്നു പ്രൊജക്ടിലെ വെല്ലുവിളി. എന്നാല്‍ വരനു വേണ്ടിയുള്ള വധുവിന്റെ കാത്തിരിപ്പ് മനോഹരമായ ദൃശ്യങ്ങളില്‍ അവതരിപ്പിച്ചതോടെ വരന്റെ അസാന്നിദ്ധ്യം തന്നെയായി ഹൈലൈറ്റും. ഒടുവില്‍ ഒരു സസ്‌പെന്‍സിട്ടാണ് വിഡിയോ അവസാനിക്കുന്നതും.

സിനിമയെ കവച്ചു വെയ്ക്കുന്ന ഛായാഗ്രാഹണമാണ് ഏറെ പേരെയും ആകര്‍ഷിച്ചത്. ഔട്ട്‌ഡോര്‍ ഇന്‍ഡോര്‍ ഷോട്ടുകള്‍ കൃത്യമായി ഇടകലര്‍ത്തിയ എഡിറ്റിങ്ങും ശ്രദ്ധ പിടിച്ചു പറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com