'ഇനിയും വേദന സഹിക്കാന്‍ എനിക്കാവില്ല, ഈ കൈകള്‍ മുറിച്ചേക്കൂ'; നിസ്സഹായനായി 'ട്രീമാന്‍'

2016 മുതല്‍ 25 ഓളം ശസ്ത്രക്രിയകളാണ് ചില്ലകള്‍ പോലെ വളരുന്ന കൈയില്‍ നടത്തിയത്
'ഇനിയും വേദന സഹിക്കാന്‍ എനിക്കാവില്ല, ഈ കൈകള്‍ മുറിച്ചേക്കൂ'; നിസ്സഹായനായി 'ട്രീമാന്‍'


കൈകള്‍ വളരുന്ന അപൂര്‍വ രോഗ ബാധിതനായ ബംഗ്ലാദേശ് സ്വദേശി അബുള്‍ ബജന്ദര്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇത് ആദ്യമായിട്ടല്ല. അപൂര്‍വ രോഗത്തില്‍ മോചനം നേടിയതും പിന്നീട് വീണ്ടും രോഗം തിരികെ എത്തിയതുമെല്ലാം ലോകം കണ്ടതാണ്. ഇപ്പോള്‍ തന്റെ നിസ്സഹായാവസ്ഥ തുറന്നു പറയുകയാണ് ബജന്ദര്‍. വേദന സഹിക്കാനാവുന്നില്ലെന്നും കൈകള്‍ തന്നെ മുറിച്ചു കളയണമെന്നുമാണ് തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് അദ്ദേഹം ആവശ്യപ്പെടുന്നത്. 

28 കാരനായ ഈ ചെറുപ്പക്കാരന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രോഗത്തോട് മല്ലിടുകയാണ്. 2016 മുതല്‍ 25 ഓളം ശസ്ത്രക്രിയകളാണ് ചില്ലകള്‍ പോലെ വളരുന്ന കൈയില്‍ നടത്തിയത്. നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവില്‍ രോഗം ഭേദപ്പെട്ടെന്ന് കരുതിയിരിക്കെയാണ് പൂര്‍വാതികം ശക്തിയോടെ വീണ്ടും എത്തിയത്. ഇപ്പോള്‍ വേദന കാരണം ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്്ഥയിലാണ് ബജന്ദര്‍. 

'ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കൈകള്‍ മുറിച്ചു കളയുമോ എന്ന് ഡോക്ടര്‍മാരോട് ഞാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ', വേദനയുടെ നിസ്സഹായതയില്‍ ബജന്ദര്‍ പറഞ്ഞു. ശരീരത്തില്‍ നിന്ന് ക്രമാധീതമായി അരിമ്പാറ വളരുന്ന ട്രീമാന്‍ സിന്‍ട്രം എന്ന അസ്ഥയാണിത്. വിദേശത്ത് പോയാല്‍ വിദഗ്ധ ചികിത്സയിലൂടെ രോഗം മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാല്‍ സാമ്പത്തികം ഇവര്‍ക്ക് വലിയ വെല്ലുവിളിയാവുകയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ചിലവില്‍ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകത്ത് ഏകദേശം അരഡസന്‍ ആളുകള്‍ക്കേ ഇന്നേ വരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com