പരിക്കേറ്റ തെരുവുനായ ചികില്‍സാ സഹായം തേടി ഫാര്‍മസിയിലെത്തി ; കരളുരുകും കാഴ്ച ; വീഡിയോ വൈറല്‍

തെരുവുനായ ചികില്‍സാ സഹായം തേടിയെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു
പരിക്കേറ്റ തെരുവുനായ ചികില്‍സാ സഹായം തേടി ഫാര്‍മസിയിലെത്തി ; കരളുരുകും കാഴ്ച ; വീഡിയോ വൈറല്‍

ഇസ്താംബുള്‍ : പരിക്കേറ്റ തെരുവുനായ ചികില്‍സാ സഹായം തേടി ഫാര്‍മസിയിലെത്തി. തുര്‍ക്കിയിലെ ഇസ്താംബുളിലാണ് സംഭവം. മുന്‍കാലിന് പരിക്കേറ്റ നായ, ബാനു സെന്‍ജീവ് എന്നയാളുടെ ഫാര്‍മസിയിലേക്കാണ് സഹായം തേടി എത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്,

ഫാര്‍മസിയിലെത്തിയ തെരുവ് നായയുടെ മുന്‍കാലില്‍ ഗുരുതര പരിക്കുള്ളത് മൃഗസ്‌നേഹിയായ സെന്‍ജീവിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മുറിവ് വൃത്തിയാക്കിയ സെന്‍ജീവ്, ആന്റിസെപ്റ്റിക് മരുന്നുകള്‍ പുരട്ടുകയും, ആന്റിബയോട്ടിക് മരുന്നുകള്‍ നായക്കു നല്‍കുകയും ചെയ്തു. 

ചികില്‍സ പൂര്‍ത്തിയായ ശേഷം നായ തറയില്‍ കിടന്ന് സെന്‍ജീവിനോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഹൃദയം പിടിച്ചുലയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു. വീഡിയോയ്ക്ക് ഇതിനകം ഒരുലക്ഷം ലൈക്കുകള്‍ കിട്ടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com