കുപ്പിയില്‍ നിന്ന് വെളളം കുടിച്ച് മൂര്‍ഖന്‍ പാമ്പ്; വൈറലായി വീഡിയോ 

കടുത്ത ചൂടില്‍ വലയുന്നതിനിടെ, നീട്ടീയ കുപ്പിയില്‍ നിന്നും വെളളം കുടിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
കുപ്പിയില്‍ നിന്ന് വെളളം കുടിച്ച് മൂര്‍ഖന്‍ പാമ്പ്; വൈറലായി വീഡിയോ 

രിറ്റ് വെളളത്തിനായി ചെന്നൈയില്‍ കുടങ്ങള്‍ നിരത്തിവെച്ചിരിക്കുന്ന ഹൃദയഭേദമായ ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായാണ് സോഷ്യല്‍മീഡയില്‍ പ്രചരിച്ചത്. വെളളത്തിനായി മൃഗങ്ങള്‍ പോലും അലഞ്ഞുതിരിഞ്ഞു നടക്കുന്നതിന്റെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ കടുത്ത ചൂടില്‍ വലയുന്നതിനിടെ, നീട്ടീയ കുപ്പിയില്‍ നിന്നും വെളളം കുടിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കര്‍ണാടകയിലെ കാര്‍വാറിലാണ് സംഭവം. നിര്‍ജലീകരണാവസ്ഥയില്‍ കഴിയുന്ന മൂര്‍ഖന്‍ പാമ്പിന് വെളളം കുടിക്കുന്നതിനായി ഫോറസ്റ്റ് ഓഫീസര്‍ കുപ്പി നീട്ടുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. നീട്ടിയ കുപ്പിയില്‍ നിന്നും വെളളം സാവധാനം കുടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വെളളത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com