ഈ മിസ് ജര്‍മ്മനിക്ക് കിരീടം മാത്രം വെച്ചാല്‍ പോര; കൂടെയൊരു പൊലീസ് തൊപ്പിയും വേണം

ഏറെ വ്യത്യസ്തമായാണ് മിസ് ജര്‍മ്മനി 2019 എന്ന സ്ഥാനത്തേക്ക് നദൈന്‍ ബെര്‍ണെയ്‌സ് എന്ന യുവതി നടന്നു കയറിയത്.
ഈ മിസ് ജര്‍മ്മനിക്ക് കിരീടം മാത്രം വെച്ചാല്‍ പോര; കൂടെയൊരു പൊലീസ് തൊപ്പിയും വേണം

സൗന്ദര്യ മത്സരവേദികളില്‍ തിളങ്ങുന്ന മിക്കവരും അഭിനയം, മോഡലിങ്, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ മേഖലകളില്‍ നിന്നും മുന്നോട്ട് വരുന്നവരായിരിക്കും എന്നാണ് പൊതു ധാരണ. ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായാണ് മിസ് ജര്‍മ്മനി 2019 എന്ന സ്ഥാനത്തേക്ക് നദൈന്‍ ബെര്‍ണെയ്‌സ് എന്ന യുവതി നടന്നു കയറിയത്.

മിസ് ജര്‍മ്മനി ആയ നദൈന്‍ ബെര്‍ണെയ്‌സ് ഒരു പൊലീസുകാരിയാണെന്ന് കേട്ടാല്‍ ഞെട്ടാതിരിക്കാന്‍ കഴിയില്ല. ഈ വിവരം അറിഞ്ഞവരൊക്കെ ആദ്യം ഒന്നു ഞെട്ടി. സൗന്ദര്യ മത്സരത്തിന് ഒരു പൊലീസുകാരിയോ? എന്നാണ് മിക്കവരും അതിശയത്തോടെ ചോദിക്കുന്നത്. മിസ് ജര്‍മ്മനി മത്സരാര്‍ഥികളായ 16 പേരില്‍ ഏറ്റവും പ്രായം കൂടി ആളും 28കാരിയായ നദൈന്‍ ആയിരുന്നു. 

ജര്‍മനിയിലെ സുന്ദരിയെ തിരഞ്ഞെടുക്കുന്നത് ജനങ്ങള്‍ ആയിരിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ മിസ് ജര്‍മനിയാകും. ഫുട്‌ബോള്‍ മത്സരവേദികളില്‍ തിരക്കു നിയന്ത്രിക്കലായിരുന്നു നദൈയ്‌ന്റെ ചുമതല. പിന്നീട് സൈബര്‍ വിഭാഗത്തിലേക്കു മാറ്റി. ജര്‍മന്‍ സുന്ദരിയായി മാറിയതോടെ നദൈന് ഒരു വര്‍ഷം അവധി നല്‍കിയിരിക്കുകയാണ് പൊലീസ് സേന. ഇനി ഒരു വര്‍ഷം മിസ് ജര്‍മനിയുടെ ചുമതലകളാണു നദൈന്‍ ചെയ്യേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com