ഉദാഹരണം ശാന്തിലക്ഷ്മി: സര്‍ക്കാര്‍ ജോലിക്കിനി അമ്മയും മോളും ഒന്നിച്ച് പോകും

ഒരേ സമയത്ത് പരീക്ഷയെഴുതി ഗവണ്‍മെന്റ് ജോലി ലഭിക്കുന്ന ആദ്യത്തെ അമ്മയും മകളുമായിരിക്കും ഇവര്‍.
ഉദാഹരണം ശാന്തിലക്ഷ്മി: സര്‍ക്കാര്‍ ജോലിക്കിനി അമ്മയും മോളും ഒന്നിച്ച് പോകും

നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രായം ഒരു തടസമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ ശാന്തിലക്ഷ്മി. 47 വയസുകാരിയായ ഇവര്‍ തന്റെ മകള്‍ക്കൊപ്പമാണ് തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഗ്രൂപ്പ് 4 പരീക്ഷ പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. ഒരേ സമയത്ത് പരീക്ഷയെഴുതി ഗവണ്‍മെന്റ് ജോലി ലഭിക്കുന്ന ആദ്യത്തെ അമ്മയും മകളുമായിരിക്കും ഇവര്‍.

കഠിനപ്രയത്‌നത്തിന്റെ കാര്യത്തിലും അര്‍പ്പണബോധത്തിലും പുതിയ തലമുറക്കാര്‍ക്ക് വേണമെങ്കില്‍ ശാന്തിലക്ഷ്മിയെ റോള്‍ മോഡല്‍ ആക്കാം. അഞ്ച് വര്‍ഷം മുന്‍പാണ് ശാന്തിലക്ഷ്മിയുടെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം ഈ വീട്ടമ്മ ഗവണ്‍മെന്റ് ജോലിക്ക് വേണ്ടിയുള്ള പഠനം തുടങ്ങിയതാണ്. പിന്നീട് അമ്മയും മകളും ഒന്നിച്ചായി പഠിത്തം. 

തേനി സ്വദേശിനിയായ എന്‍ ശാന്തിലക്ഷ്മി ബിഎ ബിരുദധാരിയാണ്. കറസ്‌പോണ്‍ഡന്റ് ആയിട്ടായിരുന്നു ഇവര്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. പ്രായമായ മാതാപിതാക്കളുടെയും തന്റെ മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സേതുലക്ഷ്മിയുടെ ചുമലില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ഗവണ്‍മെന്റ് ജോലി എന്ന ലക്ഷ്യത്തിലെത്താല്‍ കോച്ചിങ്ങിനൊന്നും പോകാന്‍ ഇവരുടെ കയ്യില്‍ പൈസയില്ലായിരുന്നു.

ഒരിക്കല്‍ സേതുലക്ഷ്മിയുടെ മൂത്ത മകള്‍ ആ തേന്‍മൊഴി പഠിക്കുന്ന സ്‌കൂളില്‍ ഗ്രൂപ്പ് 4 പരീക്ഷകള്‍ക്കുവേണ്ടിയുള്ള കോച്ചിങ് ക്ലാസ് സൗജന്യമായി നല്‍കുന്നുണ്ടെന്നറിഞ്ഞ് മകളെ ചേര്‍ത്താന്‍ പോയതായിരുന്നു സേതുലക്ഷ്മി. അവിടുത്തെ അധ്യാപകന്‍ സെന്തില്‍കുമാറിനോട് താനും പരീക്ഷയെഴുതുന്നുണ്ട് എന്ന വിവരം സേതുലക്ഷ്മി അറിയിക്കുകയും ഇവരോടും കൂടി കോച്ചിങ്ങിന് വരാന്‍ സെന്തില്‍കുമാര്‍ പറയുകയും ചെയ്തതോടെ പഠനത്തിന്റെ ശക്തി കൂടി.

അങ്ങനെ അമ്മയും മകളും പഠിച്ച് ലക്ഷ്യത്തിലെത്തി. പ്രായവും ജീവിത ചുറ്റുപാടും കൂടി കണക്കിലെടുത്ത് നോക്കുമ്പോള്‍ സേതുലക്ഷ്മിയുടേത്് പത്തരമാറ്റ് വിജയമാണ്. ഇത് സേതുലക്ഷ്മിയുടെ കഠിനപ്രയത്‌നത്തിനുള്ള അംഗീകാരം കൂടിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com