കാന്‍സര്‍ ചുവപ്പ് കാര്‍ഡ് കാണിച്ച ആ സ്വപ്നത്തെ തിരികെപ്പിടിച്ച്: വരനില്ല, വധുവായി അണിഞ്ഞൊരുങ്ങി വൈഷ്ണവി

ഒരൊറ്റ ഫോട്ടോഷൂട്ടിലൂടെ വൈഷ്ണവിയുടെ നവി ഇന്ദ്രന്‍ പിള്ള എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കാന്‍സര്‍ ചുവപ്പ് കാര്‍ഡ് കാണിച്ച ആ സ്വപ്നത്തെ തിരികെപ്പിടിച്ച്: വരനില്ല, വധുവായി അണിഞ്ഞൊരുങ്ങി വൈഷ്ണവി

ചിലരുടെ അതിജീവനം മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള പ്രചോദനമാണ്. ജീവിതത്തിന്റെ നിറങ്ങളെക്കെടുത്തുന്ന കാന്‍സറിനെ അതിജീവിച്ച് ലോകത്തെ നോക്കി പുഞ്ചിരി തൂകുന്ന വൈഷ്ണി ഭുവനേന്ദ്രന്‍ യുവതി തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്. ഒരൊറ്റ ഫോട്ടോഷൂട്ടിലൂടെ വൈഷ്ണവിയുടെ നവി ഇന്ദ്രന്‍ പിള്ള എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കാന്‍സര്‍ മൂലം പ്രണയം തകര്‍ത്തവര്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കുമെല്ലാം പ്രചോദനമാവുകയാണ് വൈഷ്ണവി നടത്തിയ ഫോട്ടോഷൂട്ട്. ഒരു കല്യാണപ്പെണ്ണിന്റെ എല്ലാവിധ മനോഹാരിതകളോട് കൂടിയും അണിഞ്ഞൊരുങ്ങാന്‍ വൈഷ്ണവി ഏറെ ആഗ്രഹിച്ചിരുന്നു. തന്റെ പ്രിയപ്പെട്ടവനെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ ഏറെ സ്വപ്‌നം കാണുകയും ചെയ്തു. പക്ഷേ, കാന്‍സര്‍ വൈഷ്ണവിയുടെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും നിഷ്‌കരുണം തള്ളി. രണ്ട് തവണയായിരുന്നു വൈഷ്ണവിയെ കാന്‍സര്‍ വേട്ടയാടിയത്.

ചികില്‍സയുടെ ഭാഗമായി തലമുടി കൊഴിഞ്ഞതും സൗന്ദര്യം നശിച്ചതും വൈഷ്ണവിയെ നൈരാശ്യത്തിലാഴ്ത്തി. ആദ്യത്തെ തവണ സ്താനാര്‍ബുദമാണ് വൈഷ്ണവിയെ ബാധിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കരളിലും നട്ടെല്ലിനും കാന്‍സര്‍ ബാധയുണ്ടായി. കിമോ ചെയ്ത സമയത്ത് തന്നെ ഏറെ വേദനിപ്പിച്ചത് തലമുടി കൊഴിഞ്ഞുപോയതാണെന്ന് വൈഷ്ണവി പറയുന്നു. 

ഇതിനിടയിലും തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം. അങ്ങനെ കാന്‍സറിന്റെ വേദനകള്‍ക്കിടയിലും വധുവായി ഒരുങ്ങി ഫോട്ടോഷൂട്ട് നടത്തി. സ്വന്തം മാറ്റത്തെ അംഗീകരിച്ചതോടെ തലമുടി കൊഴിഞ്ഞുപോയ അവസ്ഥയില്‍ തന്നെ വധുവായി അണിഞ്ഞൊരുങ്ങി ഫോട്ടോഷൂട്ട് എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 

വളരെ സാവധാനം, ഏറെ മാനസികമായി കഷ്ടപ്പെട്ടാണ് വൈഷ്ണവി തന്റെ അവസ്ഥയെ അംഗീകരിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം തന്റെ ജീവിതം മാറാന്‍ തുടങ്ങിയെന്നും വൈഷ്ണവി പറഞ്ഞു. ജീവിതത്തില്‍ ആ നിമിഷം വരുന്നത് കാത്തിരിക്കാനുള്ള പ്രചോദനം കൂടിയാണ് ഈ ഫോട്ടോഷൂട്ട് നല്‍കിയതെന്നും വൈഷ്ണവി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com