രക്തം പാലുപോലെ വെളുത്തു, കട്ടികൂടി; അപൂര്‍വ രോഗം ബാധിച്ച് യുവാവ്; ഞെട്ടി ലോകം

രക്തത്തിന്റെ കട്ടി കൂടിയതു കാരണം ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെഷീന്‍ വരെ ബ്ലോക്കായി
രക്തം പാലുപോലെ വെളുത്തു, കട്ടികൂടി; അപൂര്‍വ രോഗം ബാധിച്ച് യുവാവ്; ഞെട്ടി ലോകം

ക്തത്തിന്റെ നിറം പാല്‍ പോലെ വെളുക്കുന്ന അപൂര്‍വരോഗം ബാധിച്ച യുവാവ് ദുരിതത്തില്‍. ജര്‍മന്‍ സ്വദേശിയായ യുവാവിനാണ് അപൂര്‍വ രോഗം ബാധിച്ചത്. രക്തം പാലുപോലെ വെളുക്കുകയും കട്ടി കൂടുകയും ചെയ്യുന്ന അവസ്ഥയാണിത്. രക്തത്തിലെ ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്യൂളുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഇതിന് കാരണം. മെഡിക്കല്‍ രംഗത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ് അപൂര്‍വ്വ രോഗം. 

അധികമുള്ള ബ്ലഡ് പ്ലാസ്മ നീക്കം ചെയ്യുക മാത്രമാണ് രോഗത്തിനുള്ള പരിഹാരം. എന്നാല്‍ രക്തത്തിന്റെ കട്ടി കൂടിയതു കാരണം ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെഷീന്‍ വരെ ബ്ലോക്കായി. ബ്ലഡ് പ്ലാസ്മ നീക്കം ചെയ്യാന്‍ സാധിക്കാതെ വന്നതോടെ രക്തം മാറ്റുന്ന ചികിത്സാരീതി പ്രയോഗിക്കാന്‍ തുടങ്ങി. രോഗിയുടെ ശരീരത്തില്‍നിന്നു രണ്ടു ലീറ്റര്‍ രക്തം വലിച്ചെടുത്താണ് പകരം രക്തം കയറ്റിയത്. അഞ്ചു ദിവസം കൊണ്ട് ഈ രീതി വിജയിക്കുകയും രോഗിയുടെ െ്രെടഗ്ലിസറൈഡ് ലെവല്‍ കുറയുകയും ചെയ്തിട്ടുണ്ട്.

തലകറക്കവും ഛര്‍ദ്ദിയും കൂടിയതോടെ യുവാവ് ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രോഗവിവരം അറിയുന്നത്. സാധാരണ  ഒരാളുടെ രക്തത്തിലെ െ്രെടഗ്ലിസറൈഡിന്റെ അളവിനെക്കാള്‍ മുപ്പത്തിയാറ് ഇരട്ടിയാണ് ഈ യുവാവിന്റെ രക്തത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com