ഹൃദയം കവര്‍ന്നെടുത്തു: യുവതീയുവാക്കള്‍ക്ക് ആജീവനാന്ത ദാമ്പത്യം ശിക്ഷ..!!

കുറ്റപത്രത്തിന്റെ രൂപത്തില്‍ അച്ചടിച്ച വിവാഹം ക്ഷണക്കത്ത് വൈറലാവുകയാണ്.
ഹൃദയം കവര്‍ന്നെടുത്തു: യുവതീയുവാക്കള്‍ക്ക് ആജീവനാന്ത ദാമ്പത്യം ശിക്ഷ..!!

ഹൃദയം കവര്‍ന്നെടുത്ത യുവതീയുവാക്കള്‍ക്ക് ആജീവനാന്ത ദാമ്പത്യം ശിക്ഷ കൊടുക്കുന്നത് തെറ്റല്ലല്ലോ. പൊന്നും പണവുമല്ല, ഹൃദയമാണ് കവര്‍ന്നത്. ഇതല്ലാതെ വേറെ ശിക്ഷ നല്‍കാനാകില്ല. ഇതെന്താ സംഭവമെന്ന് കേട്ട് ഞെട്ടണ്ട. ന്യജനറേഷന്‍ ദമ്പതിമാരുടെ വിവാഹക്ഷണക്കത്താണ്. കുറ്റപത്രത്തിന്റെ രൂപത്തില്‍ അച്ചടിച്ച വിവാഹം ക്ഷണക്കത്ത് വൈറലാവുകയാണ്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശികളായ അക്ഷയ്കുമാറിന്റെയും ആതിരയുടെയും വിവാഹക്ഷണക്കത്താണ് ഏറെ വ്യത്യസ്തമായ രീതിയില്‍ അച്ചടിച്ചിരിക്കുന്നത്. ഒരു കുറ്റപത്രം മോഡലില്‍ ഒരുക്കിയ കിടിലന്‍ ക്ഷണക്കത്തില്‍ കുറ്റവും ശിക്ഷയും നടപടികളുമെല്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്. കൂടാതെ സ്ലേറ്റില്‍ പേരെഴുതി കുറ്റവാളികളെപ്പോലെ വരനും വധുവും നില്‍ക്കുന്നതിന്റെ ഫോട്ടോയും ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹൃദയം കവര്‍ച്ചയാണ് ഇവര്‍ ചെയ്ത കുറ്റം. ഇതിനു ശിക്ഷയായി ലഭിച്ചത് ആജീവനാന്ത ദാമ്പത്യവും. 2019 മാര്‍ച്ച് 17 ഞായര്‍ 10.30നും 11.30നും ഇടയില്‍ രണ്ടാം പ്രതിയായ വധുവിന്റെ ഭവനത്തില്‍ വച്ചാണു ശിക്ഷ നടപ്പിലാക്കുന്നത്. വ്യത്യസ്ത ആശയവുമായി എത്തിയ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com