അതിസാഹസികം, 80 കിലോമീറ്റർ വേ​ഗതയിൽ കുതിക്കുന്ന ട്രക്കിനെ മറികടക്കാൻ വീൽചെയർ യാത്രക്കാരൻ (വീഡിയോ)

അതിവേഗം പോകുന്ന ഒരു ട്രക്കില്‍ പിടിച്ചാണ് വീൽ ചെയർ യാത്രക്കാരന്റെ അതിസാഹസിക യാത്ര
അതിസാഹസികം, 80 കിലോമീറ്റർ വേ​ഗതയിൽ കുതിക്കുന്ന ട്രക്കിനെ മറികടക്കാൻ വീൽചെയർ യാത്രക്കാരൻ (വീഡിയോ)

വാഹനങ്ങള്‍ അതിവേഗം കുതിച്ച് പോകുന്ന ഹൈവേയിലൂടെ വീല്‍ ചെയറില്‍ ചീറി പാഞ്ഞ് ഒരു മനുഷ്യന്‍. ഇത് സിനിമയിലെ ഒരു രം​ഗമല്ല. അപടകരമായ അതിസാഹസിക യാത്ര നടന്നത് ദക്ഷിണാഫ്രിക്കയിലാണ്. 

അതിവേഗം പോകുന്ന ഒരു ട്രക്കില്‍ പിടിച്ചാണ് വീൽ ചെയർ യാത്രക്കാരന്റെ അതിസാഹസിക യാത്ര. ഏതാണ്ട് 80 കിലോമീറ്ററോളം വേ​ഗതയിലാണ് ട്രക്ക് കുതിച്ചുപായുന്നത്. പിന്നീട് ഇയാൾ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പുറകെ എത്തിയ കാര്‍ യാത്രക്കാര്‍ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിട്ടുണ്ട്. അപകടം പിടിച്ച ഈ അതിസാഹസത്തിന് അസാമാന്യ ധൈര്യം വേണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേസമയം മറുവിഭാ​ഗം ഈ സാഹസിക പ്രവൃത്തിയെ എതിർക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com