ബഹിരാകാശത്ത് പെണ്ണുങ്ങൾ നടക്കാനിറങ്ങുന്നു;  കണ്ണു ചിമ്മാതെ കാത്തിരുന്നോളൂവെന്ന് നാസ

മാർച്ച് 29 ന് ഇരുവരും നടക്കാനിറങ്ങുമ്പോൾ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ഇങ്ങ് ഭൂമിയിൽ നാസയുടെ സ്പേസ് സെന്ററിൽ രണ്ട് സ്ത്രീകൾ ക്ഷമാപൂർവം കാത്തിരിക്കും.
ബഹിരാകാശത്ത് പെണ്ണുങ്ങൾ നടക്കാനിറങ്ങുന്നു;  കണ്ണു ചിമ്മാതെ കാത്തിരുന്നോളൂവെന്ന് നാസ

വീട്ടിലും പുറത്തും മാത്രമല്ല, ബഹിരാകാശത്തും ഇറങ്ങി നടക്കാനൊരുങ്ങുകയാണ് സ്ത്രീകൾ. അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞരായ ആൻ മക് ലൈനും ക്രിസ്റ്റീന കോച്ചുമാണ് ചരിത്രം കുറിച്ചുള്ള നടത്തത്തിന് തയ്യാറെടുക്കുന്നത്. വെറുതേയങ്ങ് നടക്കാനിറങ്ങുകയല്ല ഇവരുടെ ലക്ഷ്യം. കഴിഞ്ഞ വേനൽക്കാലത്ത് ബഹിരാകാശ നിലയത്തിൽ സ്ഥാപിച്ച ബാറ്ററികൾ മാറ്റി പുതിയത് ഇടുകയാണ് ചുമതല. ഏകദേശം ഏഴുമണിക്കൂറാണ് ഇവർ ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിക്കുക.

മാർച്ച് 29 ന് ഇരുവരും നടക്കാനിറങ്ങുമ്പോൾ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ഇങ്ങ് ഭൂമിയിൽ നാസയുടെ സ്പേസ് സെന്ററിൽ രണ്ട് സ്ത്രീകൾ ക്ഷമാപൂർവം കാത്തിരിക്കും. ഫ്‌ളൈറ്റ് ഡയറക്ടര്‍ മേരി ലോറന്‍സും ക്രിസ്റ്റീനുമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് ഇത്തവണത്തെ നടത്തം അൽപ്പം സ്പെഷ്യലാണെന്ന് നാസ പറയുന്നത്. പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ നടക്കുന്ന ആദ്യ നടത്ത ദൗത്യമാണിത്. ഈ മാർച്ച് മാസം വനിതാ മാസമായി ആഘോഷിക്കാനുള്ള നാസയുടെ തീരുമാനത്തിന്റെ ഭാ​ഗമാണ് ഈ നടത്തം. 

ഇതാദ്യമായല്ല പെണ്ണുങ്ങൾ ബഹിരാകാശത്തിറങ്ങി നടക്കുന്നത്. 1984 ൽ യുഎസ്എസ് ആറിന്റെ സ്വെറ്റ്ലാനാ സാവിറ്റ്സ്കായയാണ് ആ നേട്ടം സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com