അറുത്ത് മുറിച്ചൊന്നുമല്ല പൈനാപ്പിള്‍ കഴിക്കേണ്ടത്! ഇങ്ങനെ സിംപിളായി അടര്‍ത്തിയെടുക്കാം; വൈറലായി വിഡിയോ 

17ദശലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടുകഴിഞ്ഞത്
അറുത്ത് മുറിച്ചൊന്നുമല്ല പൈനാപ്പിള്‍ കഴിക്കേണ്ടത്! ഇങ്ങനെ സിംപിളായി അടര്‍ത്തിയെടുക്കാം; വൈറലായി വിഡിയോ 

പൈനാപ്പിള്‍ ചര്‍ച്ചകളാണ് ട്വിറ്റര്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. മണിക്കൂറുകള്‍ പ്രയത്‌നിച്ച് തൊലിയൊക്കെ ചെത്തിക്കളഞ്ഞാണ് ഇത്രയും നാള്‍ പൈനാപ്പിള്‍ കഴിച്ചിരുന്നതെങ്കില്‍ ട്വിറ്ററില്‍ വൈറലാകുന്ന ഈ വിഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും. വളരെ എളുപ്പത്തില്‍ പൈനാപ്പിള്‍ അടര്‍ത്തിയെടുത്ത് കഴിക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. 

നേര്‍പകുതിയായി മുറിച്ച പൈനാപ്പിളാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. പിന്നീട് ഓരോ അല്ലികളായി അടര്‍ത്തിയെടുക്കുന്നതും കാണാം. 

വിഡിയോ ട്വിറ്ററില് അപ് ലോഡ് ചെയ്തതിന് പിന്നാലെ 17ദശലക്ഷത്തോളം ആളുകളാണ് ഇത് കണ്ടുകഴിഞ്ഞത്. കണ്ടവരില്‍ പലരും വിഡിയോ കണ്ട് അതിശയിച്ചിരിക്കുന്ന റിയാക്ഷനാണ് നല്‍കിയത്. ചിലരാകട്ടെ ഞോടിയിടയില്‍ സംഭവം പരീക്ഷിച്ച് നോക്കുകയും വിജയിച്ചെന്ന് കമന്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇത്ര എളുപ്പത്തില്‍ അടര്‍ത്തിയെടുത്ത് കഴിക്കണമെങ്കില്‍ പൈനാപ്പിള്‍ നന്നായി പഴുത്തതായിരിക്കണമെന്നും ചിലര്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com