'അവള്‍ കണ്ടാല്‍ ആണുങ്ങളെപ്പോലെ, പിന്നെയെങ്ങനെ ബലാത്സംഗം ചെയ്യും? ' പ്രതിയെ വെറുതെവിട്ട് വനിതാ ജഡ്ജിമാര്‍

പെണ്‍കുട്ടിയെ കാണാന്‍ പുരുഷനെ പോലുണ്ടെന്നും അത്‌കൊണ്ട് പ്രതികള്‍ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയില്ലെന്നുമുള്ള നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്.
'അവള്‍ കണ്ടാല്‍ ആണുങ്ങളെപ്പോലെ, പിന്നെയെങ്ങനെ ബലാത്സംഗം ചെയ്യും? ' പ്രതിയെ വെറുതെവിട്ട് വനിതാ ജഡ്ജിമാര്‍

ലൈംഗികപീഡനക്കേസില്‍ വിചിത്രമായ വിധി പുറപ്പെടുവിച്ച് ഇറ്റാലിയന്‍ കോടതി. പീഡനത്തിന് ഇരയായ യുവതിക്ക് പുരുഷത്വം കൂടുതലാണെന്ന് പറഞ്ഞാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പെണ്‍കുട്ടിയെ കാണാന്‍ പുരുഷനെ പോലുണ്ടെന്നും അത്‌കൊണ്ട് പ്രതികള്‍ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയില്ലെന്നുമുള്ള നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്.

മൂന്ന് വനിതാ ജഡ്ജിമാരാണ് ഈ പാനലിലുളളത്. കോടതി വിധി ഇറ്റലിയില്‍ വന്‍ വിവാദമായിരിക്കുകയാണ്. ആയിരക്കണക്കിന് പേര്‍ അഡ്രിയാട്ടിക് കോസ്റ്റില്‍ പ്രതിഷേധം നടത്തി. വിവാദമായതോടെ ഉന്നത കോടതി വിധി റദ്ദാക്കിയിട്ടുണ്ട്. 

2015ലാണ് 22കാരിയായ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയായിരുന്നു പീഡനം. അന്ന് പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ 2016ല്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ അന്‍കോന അപ്പീല്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

പീഡനത്തിനരയായ പെണ്‍കുട്ടി നന്നായി മസിലുളള ആളാണെന്നും പീഡിപ്പിക്കാന്‍ കഴിയില്ലെന്നും വാദിച്ച പ്രതിഭാഗത്തിന്റെ വാദം വനിതാ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ട് തങ്ങള്‍ക്ക് അത് ബോധ്യമായി എന്നാണ് കോടതി വിധിയില്‍ പറയുന്നത്. കൂടാതെ കൂട്ടത്തില്‍ ഒരാള്‍ക്ക് 'പെണ്‍കുട്ടിയെ ഇഷ്ടമല്ലെന്നും വെറുപ്പാണെന്നും' വിധിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോടതി വിധി അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ചിത്രം കണ്ട് അവളുടെ രൂപം മോശമാണെന്ന് കോടതി നിരീക്ഷിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. കേസ് ഇറ്റാലിയന്‍ സുപ്രിംതോടതി പുനപരിശോധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com